Connect with us

Hi, what are you looking for?

NEWS

ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയ നിര്‍മ്മാണം:നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇളവ് പരിഗണിച്ചുവരുന്നതായി മന്ത്രി കെ രാജന്‍

കോതമംഗലം : കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഇളവ് നൽകുന്നത് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിഗണിച്ചു വരുന്നതായി മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഇളവ് നൽകുന്ന നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുന്നതിന് തടസമായുള്ള കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവ് നൽകുന്ന നടപടി വേഗത്തിൽ പൂർത്തീകരിക്കണമെന്ന് എം എൽ എ ആവിശ്യപ്പെട്ടു.കോതമംഗലം ചേലാട്‌ അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതിക്കായി നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന്‌ 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വകുപ്പ്‌ (5) പ്രകാരം പിണ്ടിമന പഞ്ചായത്ത്‌ പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍ സമര്‍പ്പിച്ച ശുപാര്‍ശ, സംസ്ഥാനതല സമിതി കണ്‍വീനര്‍ കൂടിയായ കൃഷി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുമ്പാകെ NCA2/228/2023-AGRI നമ്പര്‍ ഫയല്‍ ആയി പരിഗണനയിലിരിക്കുന്നതും നടപടി സ്വീകരിച്ചു വരുന്നതുമാണ്‌.

എറണാകുളം ജില്ലയില്‍ പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ പിണ്ടിമന വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 591/2-1-2, 592/7-4, 592/7-5, 592/8-1, 592/8-1-2, 592/8-2-10-3, 592/8-2-10-4, 592/8-2- 2, 601/1-2-10-7, 591/2-2-5, 592/8-2-10-2-2-ല്‍ ഉള്‍പ്പെട്ട 69.27 ആര്‍സ്‌ നിലം പൊതു ആവശ്യത്തിന്‌ പരിവര്‍ത്തനപ്പെടുത്തി സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി പിണ്ടിമന ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഫോം നമ്പര്‍ 2-ല്‍ സമര്‍പ്പിച്ച അപേക്ഷയും, അതോടൊപ്പമുള്ള പ്രാദേശികതല നിരീക്ഷണ സമിതിയുടെ ശിപാര്‍ശ സഹിതം സര്‍ക്കാരില്‍ ലഭ്യമായിരുന്നു. ടി വിഷയം കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വകുപ്പ്‌ 8 പ്രകാരം രൂപീകൃതമായ സംസ്ഥാനതല സമിതി 06.10.2023-ല്‍ പരിശോധിക്കുകയും സംസ്ഥാന സമിതിയിലെ വിദഗ്ധ അംഗം എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ സാന്നിധ്യത്തില്‍ സ്ഥലം പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാനും, ആയത്‌ അടുത്ത സമിതി യോഗത്തില്‍ പരിശോധിക്കുവാനും തീരുമാനിക്കുകയുമുണ്ടായി.ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സമിതിയിലെ വിദഗ്ധ അംഗം സ്ഥലം പരിശോധിക്കുകയും റിപ്പോര്‍ട്ട്‌ ലഭ്യമാക്കിയിട്ടുള്ളതുമാണ്‌. ടി റിപ്പോര്‍ട്ടില്‍ സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏജന്‍സിയായ M/S KITCO , Ernakulam -ല്‍ നിന്നും സ്റ്റേഡിയം നിര്‍മ്മാണത്തിന്‌ ഉദ്ദേശിക്കുന്ന സ്ഥലത്തിനടുത്ത്‌ കൂടി ഒഴുകുന്ന തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ ലഭ്യമാക്കുന്നതിന്‌ പിണ്ടിമന ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌.
റിപ്പോര്‍ട്ട്‌ ലഭ്യമാകുന്ന മുറയ്ക്ക്‌ പ്രസ്തുത വിവരങ്ങള്‍ പരിശോധിച്ച്‌,നിയമ പ്രകാരം ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.

You May Also Like

CRIME

  കോതമംഗലം : കുട്ടമ്പുഴ റെയ്ഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കത്തിപ്പാറ റിസർവ്വ് വനത്തിൽ നിന്നും 6 വയസുള്ള കുട്ടിക്കൊമ്പനാനയെ വെടിവച്ച് കൊന്ന് ആനക്കൊമ്പ് ശേഖരിച്ച് വില്പന നടത്തുവാൻ ശ്രമിച്ച കേസിൽ...

NEWS

കോതമംഗലം :ഇനി വേണ്ടത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണെന്നും,അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും,വിദ്യാഭ്യാസം മൂല്യങ്ങളിലും സംസ്‌കാരത്തിലും അധിഷ്ഠിതമായിരിക്കണ മെന്നും തൊടുപുഴ, നെടിയശാല സെന്റ്. മേരീസ്‌ പള്ളി സഹ വികാരി റവ. ഫാ. ജസ്റ്റിൻ ചേറ്റൂർ. കോതമംഗലം മാർ...

NEWS

ഷാനു പൗലോസ് കോതമംഗലം: എൽ.ഡി.എഫിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത കീരംപാറ പഞ്ചായത്ത് ഭരണത്തിലെ രണ്ടാമൂഴത്തിൽ നാടുകാണി ചെമ്പിക്കോട് ഒൻപതാം വാർഡ് അംഗവും, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റുമായ ഗോപി മുട്ടത്ത് കീരംപാറ പഞ്ചായത്തിൻ്റെ...

NEWS

കോതമംഗലം: കുട്ടമ്പുഴ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയിലെ 3.71 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡന്റും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എ. സിബിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സൊസൈറ്റിയില്‍ നിക്ഷേപിച്ച...

NEWS

കോതമംഗലം: ലയൺസ് ഇന്റർനാഷണൽ 318 – c, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്വപ് ഭവന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ്ബ് കോതമംഗലം ഈസ്റ്റ് രണ്ടു വീടുകളുടെ ശിലാസ്ഥാപനം നടത്തി. കീരംപാറ പഞ്ചായത്ത്...

NEWS

കോതമംഗലം :കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ വിവിധ മേഖലകളിലായി 350 എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.മണികണ്ഠൻ ച്ചാൽ മുതൽ വെള്ളാരംകുത്ത് വരെയും, ഉരുളൻതണ്ണി ഫോറെസ്റ്റ് സ്റ്റേഷൻ...

NEWS

കോതമംഗലം : കോട്ടപ്പടി കോട്ടപ്പാറ ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം സംഘടിപ്പിച്ചു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, നവക പഞ്ചഗവ്യ കലശാഭിഷേകം, മഹാ സർവൈശ്വര്യപൂജ, പ്രസാദ ഊട്ട്, താലപ്പൊലി ഘോഷയാത്ര (...

NEWS

കോതമംഗലം: ഷാജി പീച്ചക്കരയെ കേരള കോൺഗ്രസ് ( സ്ക്കറിയ വിഭാഗം ) സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പാർട്ടി സംസ്ഥാന ചെയർമാൻ ബിനോയ് ജോസഫ് അറിയിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്ത് കെ.പി.എസ് മേനോൻ ഹാളിൽ...

NEWS

കോതമംഗലം:  സെന്റ് ജോർജ് കത്തീഡ്രൽ ഹോംസിന്റെ നേതൃത്വത്തിൽ പതിനെട്ടാം വാർഡിൽ നിർമ്മിക്കുന്ന 19- മത് വീടിന്റെ കല്ലിടൽ കർമ്മം കത്തീഡ്രൽ വികാരി ഫാ. തോമസ് ചെറുപറമ്പിൽ, സിഎംസി പ്രൊവിൻഷ്യൽ മദർ സി. മെറീന,...

SPORTS

കോതമംഗലം : സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹ പരിശീലകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവിയുമായ പ്രൊഫ.ഹാരി ബെന്നിയെ കോളേജിലെ സ്റ്റാഫ് അസോസിയേഷന്റെ...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ ഫാ...

error: Content is protected !!