Connect with us

Hi, what are you looking for?

NEWS

സ്‌കൂള്‍ പരിസരത്തെ വാഹനങ്ങളുടെ അമിതവേഗത- ലഹരി ഉപയോഗം തടയുന്നതിന് പരിശോധന കര്‍ശനമാക്കണം: താലൂക്ക് വികസന സമിതിയോഗം

കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വക്കം പുരുഷോത്തമന്‍ എന്നിവരുടെ മരണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.മുവാറ്റുപുഴ നിര്‍മ്മല കോളേജ് ജംഗ്ഷനില്‍ ടൂവിലര്‍ ഇടിച്ച് അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടതുമായ സംഭവം യോഗം ചര്‍ച്ച ചെയ്യുകയുണ്ടായി.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലടക്കം വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും പോലീസ് മോട്ടോര്‍ -വാഹന, പോലീസ്- എക്‌സ്സൈസ് വകുപ്പുകളുടെ പരിശോധന കര്‍ശനമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു .ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മുന്‍സിപ്പാലിറ്റിയില്‍ ഏകജാലകം എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസിന്റെ എല്ലാ നടപടിക്രമങ്ങളും ഏകദേശം പൂര്‍ത്തീകരിച്ചതായി മുന്‍സിപ്പല്‍ ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. കോതമംഗലം ടൗണില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചെയര്‍മാന്‍ സംസാരിക്കുകയുണ്ടായി. മലയിന്‍കീഴ് – നാടുകാണി റോഡുമായി ബന്ധപ്പെട്ടുള്ള പിഡബ്യൂഡിയുടെ എല്ലാ വര്‍ക്കുകളും അടിയന്തിരമായി പുര്‍ത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പട്ടു. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ സ്രീറ്റ് ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ എത്രയും വേഗം കെ.എസ്.ഇ.ബി അധികൃതര്‍ പുര്‍ത്തീകരിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഓണക്കാലമായതിനാല്‍ പോലിസ്, എക്‌സ്സൈസ് വിഭാഗങ്ങള്‍ ജാഗ്രത പാലിക്കേണ്ടതായി യോഗത്തില്‍ ഓര്‍മ്മപ്പെടുത്തി. കെ.എസ്.ഇ.ബി ടച്ചിംഗ് വര്‍ക്കുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മരച്ചില്ലകള്‍ റോഡരികില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്ന് മുന്‍സിപ്പില്‍ ചെയര്‍മാന്‍ ആവിശ്യപെടുകയുണ്ടായി.. നിര്‍മ്മല കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണവും ആലുവയില്‍ പിഞ്ചു ബാലിക കൊല ചെയ്യപ്പെട്ടതുമെല്ലാം ലഹരി ഉപയോഗത്തിന്റെ തിക്താനുഭവങ്ങളാണെന്ന് യോഗം ചര്‍ച്ച ചെയ്തു. പോലിസ്, എക്‌സ്സൈസ് വിഭാഗങ്ങള്‍ സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആവശ്യകത സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. അമിത ഭാരം വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ സഞ്ചാരം റോഡുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നതായും അത്തരം വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ്, പോലീസ് വിഭാഗങ്ങള്‍ നിയന്ത്രിക്കേണ്ടതായും യോഗം ആവശ്യപ്പെട്ടു. ജവഹര്‍ കോളനി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വെള്ളം കയറാതിരിക്കാന്‍ കുരൂര്‍തോടില്‍ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ച് നിക്കം ചെയ്യണമെന്ന് മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കീരംപാറയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വലിയ പാറ അടിയന്തിരമായി നീക്കേണ്ടതായി കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് എറണാകുളം ജില്ലയിലാണെന്നും ഈ വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഉണ്ടായിട്ടുള്ളതെന്നും യോഗം ചര്‍ച്ച ചെയ്തു. താലൂക്കില്‍ ഡെങ്കിപ്പനി പൂര്‍ണമായും നിയന്ത്രണ വിധേയ മായെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സാം പോള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു . കോതമംഗലം തഹസില്‍ദാര്‍ റെയ്ച്ചല്‍ കെ. വര്‍ഗീസ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ ടോമി , വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമ്മച്ചന്‍ ജോസഫ്, കോതമംഗലം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നൗഷാദ്,മുവാറ്റുപുഴ എം.എല്‍.എ പ്രതിനിധി അഡ്വക്കേറ്റ് അജു മാത്യ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.എസ് എല്‍ദോസ്,എ റ്റി പൗലോസ് , സാജന്‍ അമ്പാട്ട്,ആന്റണി പാലക്കുഴി, ബേബി പാലോസ്,വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...