Connect with us

Hi, what are you looking for?

NEWS

ഇനി എല്ലാം സ്‌കൂളുകളിലും ചന്തു സ്‌ക്വാഡ്

കോതമംഗലം: വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ഇടിയന്‍ ചന്തു എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കോതമംഗലം മാര്‍ ഏലിയാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചന്തു സ്‌ക്വാഡ് എന്ന പേരില്‍ ആന്റി ഡ്രഗ് സ്‌ക്വാഡ് രൂപീകരിച്ചു. സംസ്ഥാന തലത്തില്‍ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും അധികൃതരുമായി ചേര്‍ന്നു ഇത്തരത്തില്‍ ആന്റി ഡ്രഗ് സ്‌ക്വാഡ് രൂപീകരിക്കുന്നതിന്റെ മുന്നോടിയായി ലോഗോ പ്രകാശനവും നടത്തി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സ്‌കൂള്‍ അധികൃതരും ചേര്‍ന്നാണ് ചന്തു സ്‌ക്വാഡ് ഉദ്ഘാടനം ചെയ്തത്. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീജിത്ത് വിജയന്‍, അഭിനേതാക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ജയശ്രീ, ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ആന്റി ഡ്രഗ് സ്‌ക്വാഡ് രൂപീകരിക്കാന്‍ ആണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ശ്രമം. പ്ലസ് ടു സ്‌കൂള്‍ പ്രമേയമായ ഇടിയന്‍ ചന്തുവില്‍ സമകാലീന പ്രസക്തമായ വിഷയം ആണ് കൈകാര്യം ചെയ്യുന്നത്.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...