പെരുമ്പാവൂര്‍: വീട്ടമ്മയോട് വെള്ളം ചോദിച്ച് ചെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാല കവര്‍ന്ന് കടന്നുകളഞ്ഞ കേസില്‍ പ്രതി പിടിയില്‍. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടംതോട്ടില്‍ ജോണി (59)നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലപ്രയിലെ വീട്ടിലെത്തി പ്രതി വെള്ളം ചോദിച്ചുത് വെള്ളമെടുക്കാന്‍ അകത്തേക്ക് പോയ വീട്ടമ്മയുടെ പുറകെ ചെന്ന് വായ് പൊത്തിപിടിച്ച് മാല കവരുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ഇയാളെ പള്ളിക്കരയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. 2009 ല്‍ കുന്നത്ത്‌നാട് സ്റ്റേഷന്‍ പരിധിയില്‍ മുളകുപൊടി വിതറി മാല പൊട്ടിച്ച കേസിലെ പ്രതിയാണ് ജോണി. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐ റിന്‍സ് എം തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എ അബ്ദുല്‍ മനാഫ്, സി.പി.ഒമാരായ കെ.എ അഭിലാഷ്, ജിജുമോന്‍ തോമസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
