കോതമംഗലം : തൃശൂർ ലൂംസ് അക്കാദമിയിൽ നടന്ന സി ഐ എസ് സി ഇ കേരളാ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനിൽ എം എ ഇന്റർനാഷണൽ സ്കൂളിൽ നിന്നും ആറ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 14 കാറ്റഗറിയിൽ ഡാറിൻ എബ്രാഹാം ഷിമിറ്റ് (ക്ലാസ് -7) പോൾ മാത്യു ഇടയ്ക്കാട്ടുകുടിയിൽ ( ക്ലാസ്-6) അണ്ടർ 17 കാറ്റഗറിയിൽ നെവിൻ പോൾ, ഫെബിൻ ജിജോ (ക്ലാസ് -9 )ആര്യൻ എൽദോ ജോസ് (ക്ലാസ് -8) അച്യുത് മനീഷ് (ക്ലാസ് – 11 )എന്നീ വിദ്യാർത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. എം.എ ഇന്റർനാഷ്ണൽ സ്കൂളിലെ ക്രിക്കറ്റ് കോച്ച് മനു വി എം ആണ് കേരളാ ടീമിനും പരിശീലനം നൽകുന്നത്. നവംബർ 3ന് അഹമ്മദാബാലാണ് മത്സരം.
