Connect with us

Hi, what are you looking for?

AUTOMOBILE

ബസ്, ഓട്ടോ ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചു; ബസ് മിനിമം നിരക്ക് 10 രൂപ.

കോതമംഗലം : സംസ്ഥാനത്തെ ബസ് – ഓട്ടോ – ടാക്സി നിരക്ക് വർധിപ്പിച്ചതായി ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗം യാത്രനിരക്ക് വർധനയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി നടത്തി. മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് ഉയർത്തിയത്. മിനിമം ചാർജിന്റെ ദൂരം കഴിഞ്ഞാൽ കിലോമീറ്ററിന് ഒരു രൂപ വീതം കൂടും. വിദ്യാർത്ഥികളുടെ നിരക്ക് ഉയർത്തണമെന്ന ബസുടമകളുടെ ആവശ്യം ശക്തമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യം പരിശോധിക്കാൻ കമ്മീഷനെ വയ്ക്കാനാണ് എൽഡിഎഫ് യോഗത്തിൽ ഉണ്ടായ തീരുമാനം.

ഓട്ടോറിക്ഷയ്ക്കു മിനിമം ചാർജ് 30 രൂപയാക്കി വർധിപ്പിക്കും. നിലവിൽ ഇതു 25 രൂപയാണ്. 1.5 കി.മീ ദൂരമാണ് ഓട്ടോയുടെ മിനിമം ദൂരം. ഇതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 12 രൂപയാണ് നിലവിൽ വാങ്ങുന്നത്. ഇത് 15 ആയി ഉയർത്തും. 1500 സിസിയിൽ താഴെയുള്ള ടാക്സികൾക്കു മിനിമം ചാർജ് (5 കി.മീ) 200 രൂപയാക്കി. നിലവിൽ മിനിമം കൂലി 175 രൂപയാണ്. ഇതു കഴിഞ്ഞുള്ള ദൂരത്തിന് കിലോമീറ്ററിന് 15 രൂപയാണ്. ഇത് 20 രൂപയാക്കി. 1500 സിസിയിൽ മുകളിലുള്ള ടാക്സികൾക്ക് അഞ്ച് കിലോമീറ്റർ വരെ 225 രൂപയാണു മിനിമം ചാർജ്. വെയ്റ്റിങ് ചാർജ് ഓട്ടോയ്ക്കും ടാക്സിയ്ക്കും മാറ്റമില്ല. പുതുക്കിയ യാത്രനിരക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടനെ ഇറക്കുമെന്നും ഇതോടെ പുതുക്കിയ യാത്രാനിരക്കുകൾ നിലവിൽവരുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

You May Also Like

CRIME

കോതമംഗലം: നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂർ തായിക്കാട്ട് വീട്ടിൽ ബക്കർ (51) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. ജൂവല്ലറിയിൽ സ്വർണ്ണാഭരണം വാങ്ങാൻ എത്തിയ യുവതിയോട് മോശമായി സംസാരിക്കുകയും കയ്യിൽ...

NEWS

പെരുമ്പാവൂർ: ചരിത്ര പ്രാധാന്യമുള്ള പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ച് നവ കേരള സദസ്സ് നടത്തുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഗവൺമെന്റിനോട് എൽദോസ് എംഎൽഎ ആവശ്യപ്പെട്ടു .ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ...

NEWS

കോതമംഗലം : കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ കോതമംഗലം മേഖലാ സമ്മേളനവും യൂണിറ്റ് രൂപീകരണവും നടന്നു.കോതമംഗലം ജെ വി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം...

NEWS

കോതമംഗലം :കോതമംഗലത്ത് ഡിസംബർ 10 ന് നടക്കുന്ന നവകേരള സദസ്സിൽ മണ്ഡലത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളും പങ്കാളികളാകാൻ കോതമംഗലത്ത് ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. സി ഡി എസ് ചെയർപേഴ് സൺമാർ, സി...