Connect with us

Hi, what are you looking for?

CRIME

ആളൊഴിഞ്ഞ വീട്ടിൽ മോഷണം: കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

പെരുമ്പാവൂർ: ആളൊഴിഞ്ഞ വീട്ടിൽ മോഷണം കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ.
കാലടി മറ്റൂർ വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് വീട്ടിൽ കിഷോർ (40), ആലപ്പുഴ പള്ളിപ്പുറം ചേർത്തല അമ്പനാട്ട് വീട്ടിൽ മഹേഷ് (48) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ചേലാമറ്റം റോഡ് സൈഡിലുള്ള വീട്ടിൽക്കയറി മൂന്നുപവൻ സ്വർണ്ണം മോഷ്ടിക്കുകയായിരുന്നു. വീട്ടുകാർ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുതിയ
മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് ഇവർ പിടിയിലാകുന്നത്. വിവിധ സ്റ്റേഷനുകളിലായി മഹേഷ് നാൽപ്പതോളം കേസിൽ പ്രതിയാണ്. അമ്പലമേട്, മൂവാറ്റുപുഴ, ആലുവ വെസ്റ്റ്, ഷൊർണ്ണൂർ, കണ്ണൂർ, പെരിന്തൽമണ്ണ, കോട്ടയം, നെടുമ്പാശേരി തുടങ്ങിയ സ്ഥലങ്ങളിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം മോഷണം നടത്തിയതായി മഹേഷ് പോലീസിനോട്  സമ്മതിച്ചു. കാലടി, അങ്കമാലി, ഇരിങ്ങാലക്കുട, ചാലക്കുടി, കൊരട്ടി, കുറുപ്പംപടി, തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി കിഷോർ ഇരുപതോളം മോഷണക്കേസുകളിലും പ്രതിയാണ്. ഇരുവരും ഒന്നര മാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടു വയ്ക്കും. തുടർന്ന്  രാത്രി മോഷണം നടത്തുകയാണ് രീതി. മോഷ്ടിക്കുന്ന സ്വർണ്ണം ജ്വല്ലറികളിൽ വിറ്റ് ലഭിക്കുന്ന പണം കൊണ്ട് ആർഭാടജീവിതം നയിക്കും.
ചേലാമറ്റത്തുനിന്ന് മോഷ്ടിച്ച സ്വർണ്ണം മഞ്ഞപ്ര ജ്വല്ലറിയിൽ വിൽക്കുകയായിരുന്നു. ഇത് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. എ.എസ്.പി. ജുവനപ്പടി മഹേഷിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ
റിൻസ്.എം.തോമസ്, എ.എസ്.ഐ എ.ജയചന്ദ്രൻ, സീനിയർ സി പി ഒ മാരായ പി.എ.അബ്ദുൽ മനാഫ്, ടി.പി.ശകുന്തള, സി.പി.ഒ കെ.എ.അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ
സംഘത്തിലുണ്ടായിരുന്നത്.

You May Also Like