Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി

കോതമംഗലം : ബഫർ സോൺ ; കുട്ടമ്പുഴ – കീരംപാറ ഗ്രാമപഞ്ചായത്ത് പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.ബഫർ സോണിലെ നിർമ്മിതികളെ സംബന്ധിച്ച് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബഫർ സോണിലെ നിർമ്മിതികളുടെ എണ്ണം കണ്ടെത്തുന്നതിനായി നിയമിച്ച വിദഗ്ദ്ധ സമിതി കുട്ടമ്പുഴ,കീരംപാറ പഞ്ചായത്തുകളിൽ കണ്ടെത്തിയ നിർമ്മിതികളുടെ കണക്ക് സംബന്ധിച്ചും എം എൽ എ നിയമ സഭയിൽ ചോദ്യം ഉന്നയിച്ചു. സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും പാരിസ്ഥിതിക സംവേദക മേഖല നിർണയിക്കുന്ന വിഷയം സംബന്ധിച്ച് ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ 29 – 08 – 2022 ൽ ചേർന്ന ഓൺലൈൻ യോഗത്തിൽ കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെന്റ് സെന്റർ (KSREC) ലഭ്യമാക്കിയ കരട് പഠന റിപ്പോർട്ട് വിശദമായി പരിശോധിക്കുകയും തുടർന്ന് പൊതുജന അഭിപ്രായം കൂടി കണക്കിലെടുത്തു കൊണ്ട് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയുള്ള സർവ്വേയ്ക്ക് പുറമെ ഭൗതിക സ്ഥലപരിശോധന കൂടി നടത്തി സംരക്ഷിത മേഖലയുടെ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ചുററള്ളവിൽ ഇക്കോ സെൻസിറ്റീവ് സോൺ ബാധകമാക്കിയാൽ ഉൾപ്പെടുന്ന നിർമ്മിതികളുടെ എണ്ണം കണ്ടെത്തുന്നതിനും വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിനും തീരുമാനിക്കുകയും,ആയതിനായി 30-09-2022 ലെ സർക്കാർ ഉത്തരവ് (സാധാ) 424/2022/വനം പ്രകാരം റിട്ടയേർഡ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ചെയർമാനായ ഒരു വിദഗ്ദ്ധ സമിതിയും സാങ്കേതിക വിദഗ്ദ്ധരുടെ സമിതിയും രൂപീകരിക്കുകയും ചെയ്തു.

വിദഗ്ധ സമിതി പൊതുജന പങ്കാളിത്തത്തോടെ ജനവാസ മേഖലകൾ സംബന്ധിച്ച ഭൗതീക സ്ഥല പരിശോധന പൂർത്തിയാക്കി 01.03.2023 ൽ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്‌.KSREC വികസിപ്പിച്ച അസ്സറ്റ് മാപ്പർ എന്ന മൊബൈൽ ആപ്പ് മുഖേന നടത്തിയ ഫീൽഡ് വെരിഫിക്കേഷനിൽ 62039 നിർമ്മിതികളും,ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയുള്ള സർവ്വേയിൽ 49374 നിർമ്മിതികളുമാണ് കണ്ടെത്തിയിട്ടുള്ളത്.ഇവ രണ്ടിലെയും വിവരങ്ങൾ പരിഗണിച്ചു കൊണ്ടും ഇരട്ടിപ്പുകൾ ഉള്ള ഡാറ്റാ ഒഴിവാക്കി കൊണ്ടും അന്തിമ കണക്ക് പരിശോധിക്കുമ്പോൾ,സംസ്ഥാനത്തെ 24 സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ,70582 നിർമ്മിതികൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ഗ്രാമ പഞ്ചായത്തുകളും വനം വകുപ്പും KSREC ന്റെ സഹായത്തോടെ സംയുക്തമായി പ്രവർത്തിച്ച് എടുത്ത കണക്കുകളാണ് വിദഗ്ധ സമിതി സർക്കാരിൽ സമർപ്പിച്ചിട്ടുള്ളത്.കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 816 അപേക്ഷകൾ ലഭിച്ചതിൽ 658 എണ്ണം മാത്രമേ ഇക്കോ സെൻസിറ്റീവ് സോൺ പരിധിയിൽ വരുന്നുള്ളൂ ആയതിൻറെ ജിയോ ടാഗിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. കീരംപാറ ഗ്രാമപഞ്ചായത്തിൽ 465 അപേക്ഷകൾ ലഭിച്ചതിൽ 373 എണ്ണം മാത്രമേ ഇക്കോ സെൻസിറ്റീവ് സോൺ പരിധിയിൽ വരുന്നുള്ളൂ ആയതിന്റെ ജിയോ ടാഗിങ്ങ് പൂർത്തീകരിച്ചിട്ടുണ്ട്.ഇത്തരത്തിൽ 1031 നിർമ്മിതികളാണ് ഇക്കോ സെൻസിറ്റീവ് സോൺ പരിധിയിൽ വിഗഗ്ദ്ധ സമിതി കണ്ടെത്തിയിട്ടുള്ളതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകള്‍ ഇന്നലെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

error: Content is protected !!