Connect with us

Hi, what are you looking for?

NEWS

ബഫർ സോൺ :- കത്തോലിക്ക കോൺഗ്രസ് പ്രതിഷേധത്തിലേക്ക്.

കോതമംഗലം : ബഫർ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും രാഷ്ട്രീയപാർട്ടികളുടെയും കർഷക വഞ്ചനക്കെതിരെ കത്തോലിക്കാ കോൺഗ്രസ് കോതമംഗലം ഫൊറോന സമിതി സമര രംഗത്തിറങ്ങും.ഈ വിഷയത്തിൽ കർഷകരെ വിഡ്ഢികൾ ആക്കി കൊണ്ടുള്ള നിലപാടാണ് തുടരുന്നത്.പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി ആത്മാർത്ഥമായ പരിശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.കർഷകർക്ക് കൂച്ചുവിലങ്ങിടുന്ന തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളുകയും അതിനെ മറികടക്കാൻ എന്ന പേരിൽ നിയമസഭയിൽ പ്രമേയം പാസ്സാക്കുകയും ചെയ്യുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ നാടകം മാത്രമാണ്.ബഫർ സോൺ ഒരു കിലോമീറ്റർ എന്ന 2019 ലെ മന്ത്രിസഭാ തീരുമാനവും അതിനെ തുടർന്നുള്ള വനം വകുപ്പിന്റെ ഉത്തരവുകളും റദ്ദ് ചെയ്യാൻ സർക്കാർ തയ്യാറാകണം.ഈ വിഷയത്തിൽ രാഷ്ട്രീയ ഭേദമന്യേ കർഷകരുടെ കണ്ണുനീർ ഒപ്പുവാൻ എല്ലാവരും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ആരംഭിക്കുവാൻ പോകുന്ന സമരത്തിന് മുന്നോടിയായി പ്രതിനിധി സമ്മേളനം നടത്തി.

സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും കർഷക വിരുദ്ധ നിലപാടുകളിൽ  കത്തിച്ച മെഴുകുതിരിയുമായി പ്രവർത്തകർ പ്രതിഷേധിച്ചു. കത്തോലിക്ക കോൺഗ്രസ്‌ കോതമംഗലം ഫൊറോന പ്രസിഡന്റ്‌ സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു.. രൂപത ഡയറക്ടർ ഫാ. തോമസ് ചെറുപറമ്പിൽ ഉത്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ, ഫൊറോനാ ഡയറക്ടർ ഫാ.ജിയോ തടിക്കാട്ട്,രൂപത പ്രസിഡന്റ് ജോസ് പുതിയേടം ,ട്രഷറർ ജിജി പുളിക്കൽ,ഫാ. ഔസപ്പച്ചൻ നെടുമ്പുറം, രൂപത ട്രഷറർ ജോയി പോൾ പീച്ചാട്ട്, ഫാ. ഇമ്മാനുവൽ കുന്നംകുളത്തിൽ,ആന്റണി പാലക്കുഴ എന്നിവർ പ്രസംഗിച്ചു.

ബേബിച്ചൻ നിധീരിക്കൽ, പ്രൊഫ. ജോർജ് കുര്യാക്കോസ്,,ബിജു വെട്ടിക്കുഴ,പയസ്സ് തെക്കേകുന്നേൽ, ജോർജ് അമ്പാട്ട്,പയസ് ഓലിയപ്പുറം, സീന മുണ്ടക്കൽ, തോമസ് മലേക്കൂടികുടി,ജോർജ് മാങ്ങാട്ട്, ബെന്നി പാലക്കുഴ ജോൺസൺ പീച്ചാട്ട്, എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

NEWS

കോതമംഗലം: കാട്ടാനക്കൂട്ടം റബര്‍ ടാപ്പിംഗ് തൊഴിലാളിക്കു നേരെ അക്രമാസക്തരായി പാഞ്ഞടുത്തു. ഇന്നലെ രാവിലെ കോട്ടപ്പടി ചീനിക്കുഴിയില്‍ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളി പവ്വത്തില്‍ ജോയിക്ക് നേരേയാണു കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. വ്യാഴാഴ്ച രാത്രി രണ്ടു ബൈക്ക്...

NEWS

കോതമംഗലം: ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണനേതൃത്വവും...

NEWS

കോതമംഗലം: മുന്‍ വനിതകമ്മീഷന്‍ അംഗം ഡോ.ലിസി ജോസ് ബിജെപിയില്‍ ചേര്‍ന്നു. വികസിത കേരളം നമ്മുടെ ലക്ഷ്യമാണെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും ലിസി ജോസ് തന്റെ ഫേയിസ് ബുക്കില്‍ കുറിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ...

NEWS

കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കായും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജിന്റെ ചെയര്‍മാനുമായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് കോളേജിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. അനുമോദന സമ്മളനം മന്ത്രി റോഷി...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ്...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

NEWS

കോതമംഗലം : മാമല ക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക്...

error: Content is protected !!