കോതമംഗലം: കേന്ദ്ര മോട്ടോർ വാഹനചട്ടം 115, ഉപചട്ടം 21 നടപ്പിൽ വരുന്നതിൻ്റെ ഭാഗമായി ഏപ്രിൽ ഒന്നു മുതൽ എല്ലാ വിഭാഗത്തിലും പെട്ട ബി.എസ് 04 വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സുപ്രീം കോടതി നിയമം മൂലം നിരോധിച്ചിട്ടുണ്ട്. നാളിതുവരെ താത്കാലിക രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ളതും എന്നാൽ സ്ഥിരം രജിസ്റ്റർ നമ്പർ എടുത്തിട്ടില്ലാത്ത വാഹനങ്ങൾ മാർച്ച് 31ന് മുൻപായി കോതമംഗലം സബ് ആർ.ടി ഓഫീസിൽ പരിശോധനയ്ക്ക് വിധേയമാക്കി സ്ഥിര രജിസ്ട്രേഷൻ നമ്പർ എടുക്കണം. മാർച്ച് 31ന് ശേഷം സമർപ്പിക്കുന്ന സ്ഥിര രജിസ്ട്രേഷൻ അപേക്ഷകൾ പരിഗണിക്കുകയില്ലെന്ന് ജോയിൻ്റ് ആർ.റ്റി.ഒ അറിയിച്ചു.