Connect with us

Hi, what are you looking for?

NEWS

ഇറച്ചി കോഴി വില ഗണ്യമായി ഉയർന്ന് 163 ലെത്തി

കോതമംഗലം : ഇറച്ചി കോഴി വില ഗണ്യമായി ഉയർന്ന് 163 ലെത്തി. വേനല്‍ചൂട് കടുത്തതോടെയാണ് ഇറച്ചികോഴിയുടെ വില ഉയര്‍ന്നുതുടങ്ങിയത്.പുതിയ റിക്കോര്‍ഡിലേക്കാണ് വില കുതിച്ചുകൊണ്ടിരിക്കുന്നത്.ചൂടുമൂലം ഫാമുകളില്‍ ഉല്പാദനം കുറഞ്ഞതാണ് വില വര്‍ദ്ധനവിന് പ്രധാനകാരണം.അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള കോഴിവരവില്‍ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്.കോഴികുഞ്ഞുങ്ങളുടേയും തീറ്റയുടേയുമെല്ലാം വിലകൂടിയതോടെ നാട്ടിന്‍പുറങ്ങളിലെ ചെറുകിട ഫാമുകള്‍ പ്രവര്‍ത്തനം നിറുത്തിയതും ഉല്പാദനകുറവിന് മറ്റൊരു കാരണമാണ്.വിവാഹ, ആദ്യകുർബാന സീസണ്‍ ആയതോടെ ഉപഭോഗം വര്‍ദ്ധിച്ചതും വില വര്‍ദ്ധനവിന് അനൂകൂല സാഹചര്യമൊരുക്കി.

സാധാരണ ഉപഭോക്താക്കള്‍ക്ക് പുറമെ ഹോട്ടല്‍നടത്തിപ്പുകാരും കാറ്ററിംഗ് സര്‍വ്വീസുകാരുമെല്ലാം കോഴിവില വര്‍ദ്ധിച്ചതിന്റെ പ്രത്യാഘാതം നേരിടുന്നുണ്ട്.വിലയില്‍ ഏകീകരണമില്ലാത്തതാണ് ഉപഭോക്താക്കള്‍ നേരിടുന്ന ഒരു പ്രശ്‌നം.ഓരോ സ്ഥലങ്ങളിലും ഓരോ കടകളിലും വ്യത്യസ്ത വില്‍പ്പനവിലയാണെങ്കിലും എല്ലാദിവസവും വര്‍ദ്ധനവുണ്ടാകുന്നതില്‍ വ്യത്യാസമില്ല.കോതമംഗലം ടൗണില്‍ 150 മുതല്‍ 163 രൂപവരെയാണ് ഒരു കിലോ ഇറച്ചികോഴിയുടെ വില.പന്നി വില വർദ്ധിച്ചതോടെ ഇറച്ചിവില്‍പ്പനയിലെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.നിരവധി ഫാമുകള്‍ അടച്ചുപൂട്ടിയതും അയല്‍സംസ്ഥാനങ്ങളില്‍നി്ന്നും പന്നിവരവ് കുറഞ്ഞതുമൂലവും ഉണ്ടായ വില വര്‍ദ്ധനവാണ് ഈ മേഖലയിലും തിരിച്ചടിയായത്.ഭൂരിപക്ഷം കടകളിലും പന്നി ഇറച്ചി വിൽപ്പന നിറുത്തിവച്ചിട്ട് മാസങ്ങളായി.വിലവര്‍ദ്ധനവുമൂലം ആവശ്യക്കാരും ഗണ്യമായി കുറഞ്ഞു.

You May Also Like

NEWS

കോതമംഗലം:ജില്ലാ റ്റി ബി സെൻ്റർ , ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്റർ വാരപ്പെട്ടിയും സംയുക്തമായി എക്സ്പ്രസ് ലെങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു കോവിഡ് ന് ശേഷം പലർക്കും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എക്സ്സ്...

NEWS

കോതമംഗലം:കൊക്കോ കർഷകർക്ക് നല്ലകാലം.കർഷകർക്ക്ഉണർവേകി ചരിത്രത്തിലാദ്യമായി കൊക്കോവില ആയിരം കടന്നു.മാർക്കറ്റിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വി ല 1020 രൂപവരെയായി. രണ്ടുമാസം മുമ്പ് ഇത് 260 രൂപയായിരുന്നു. വില ഇനി യും ഉയരുമെന്നു കച്ചവട...

NEWS

കോതമംഗലം: കനത്ത ചൂട് മൂലം ഭൂതത്താന്‍കെട്ടില്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് ഭൂതത്താന്‍കെട്ട് വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികളെകൊണ്ട് നിറയുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ അത്രതിരക്കില്ല. കനത്ത ചൂട് മൂലം ആളുകള്‍...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മാത്തമാറ്റിക്സ്, ഹിന്ദി,സ്റ്റാറ്റിസ്റ്റിക്‌സ്,കംപ്യൂട്ടർ സയൻസ്, എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവുകൾ ഉണ്ട്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത...