കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുളള ഓഡിറ്റോറിയത്തിന്റെ പുനര്‍നാമകരണവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം. എംഎല്‍എയുടെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിട്ടുള്ള ഓഡിറ്റോറിയം മന്ദിരത്തിന്റെ രണ്ടാം നിലയുടെ പുനര്‍നാമകരണവുമായി ബന്ധപ്പെട്ട പരിപാടികളും മറ്റ് നടപടികളും ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാനാണ് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ പേരിലുള്ളബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കം തടഞ്ഞതായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർഎം ജി രാജമാണിക്യം ഐഎഎസ് വാർത്തക്കുറപ്പിൽ അറിയിച്ചു.
റഷീദ സലീമിൻ്റെ നേതൃത്വത്തിലുള്ള
കഴിഞ്ഞ ഭരണ സമിതി 10.8. 20 പ്രത്യേക യോഗം വിളിച്ചാണ് ഹാളിന് ടി എം മീതിയൻ്റെ പേര് നൽകാൻ തീരുമാനമെടുത്തത്.
ആൻ്റണി ജോൺ എംഎംഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവിലാണ് ഹാൾ നിർമ്മിച്ചത്. 2020 സെപ്റ്റംബറിൽ ആൻ്റണി ജോൺ എംഎൽഎ ടി എം മീതിയൻ്റെ പേര് നൽകി. ഹാൾ ഉദ്ഘാടനം ചെയ്തിരുന്നു.
നിലവിൽ പ്രസിഡൻ്റ് പി എ എം ബഷീറിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഹാളിൻ്റെ പേര് മാറ്റി വീണ്ടം ഉദ്ഘാടനത്തിന് ശ്രമിച്ചതാണ് തദ്ദേശവകുപ്പ് തടഞ്ഞത്. ഹാളിൻ്റെ പുനർനാമകരണവുമായി ബന്ധപ്പെട്ട പരിപാടികളും മറ്റ് നടപടികളും പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിൽ നിന്നും മറ്റൊരു നിർദേശം ലഭിക്കുന്നതുവരെ നിർത്തി വെയ്ക്കേക്കേണ്ടതാണന്ന് ഉത്തരവിറക്കി.
ടി എം മീതിയൻ്റെ പേരിലുള്ള ഹാളിൻ്റെ പേര് മാറ്റി വീണ്ടും ഉദ്ഘാടനം ചെയ്യാനുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെ എൽഡിഎഫ് കോതമംഗലം നിയോജക മണ്ഡലം
കമ്മിറ്റി ശനി ഉച്ചക്ക് ഒന്നിന്
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.