കോതമംഗലം : ലോകത്ത്
ഇന്ത്യാ വിരുദ്ധ വേലിയേറ്റത്തിന് സാഹചര്യമൊരുക്കിയ ബി ജെ പി സർക്കാർ ആർ എസ് എസിന്റെ കളിപ്പാവയായി മാറിയ സാഹചര്യം തിരിച്ചറിയണമെന്ന്
സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം
ബിനോയ് വിശ്വം എം.പി. പറഞ്ഞു.
സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ
സി.എസ്.നാരായണൻ നായർ അനുസ്മരണവും
സമകാലിക ഇന്ത്യയും വർഗീയതയും എന്ന വിഷയത്തിൽ നടത്തിയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം. ഒരു മതത്തിനെതിരെ ആരോപണമുയർത്തി
വർഗീയത വളർത്തി മത ഭ്രാന്തൻ മാരെ ഉപയോഗിക്കുന്ന രീതിയാണ് അവർ സ്വീകരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇന്ത്യയെ തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിനെതിരെ വിശാല വേദി അനിവാര്യമാണെന്നും ഇതിനായി ഇടതുപക്ഷത്തിന്റെ പങ്ക് മുഖ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഹിറ്റ്ലറുടെ ഫാസിസത്തിന്റെ ഇന്ത്യൻ പേരാണ് ബി ജെ പി യെ ന്ന തിരിച്ചറിവ് ജനങ്ങളിൽ എത്തിക്കുകയെന്നത്
ഇടതു പക്ഷ മുൾപ്പടെയുള്ള ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. നുണക്കഥകൾ കെട്ടിപ്പെടുത്ത് പ്രചാരവേല നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ലാഭം കൊയ്യാനാണ് ബി ജെ പി ശ്രമിച്ചിട്ടുള്ളത്. ആർ എസ് എസിന്റെ ഹിന്ദുത്വ വാദവും ഇന്ത്യയിലെ ഹിന്ദുക്കളും തമ്മിൽ ഒരു പൊരുത്തവുമില്ല. ഭരണം നിലനിർത്താനുള്ള ഹിന്ദുത്വ വാദ അജൻഡ ബി ജെ പി യെ മുന്നിൽ നിർത്തി ആർ എസ് എസ് നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
കമ്യൂണിസ്റ്റ് കാരൻ എങ്ങനെയായിരിക്കണം ജീവിക്കേണ്ടതെന്ന തിന്റെ മാതൃകയായിരുന്നു കോതമംഗലത്ത് സി.എസ് നാരായണൻ നായരെന്ന് ബിനോയ് വിശ്വം പറഞ്ഞു. മൂല്യങ്ങളും ആദർശവും ഉയർത്തിപ്പിടിച്ചായിരുന്നു സി.എസിന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല സമ്മേളന
സംഘാടക സമിതി ചെയർമാൻ ഇ. കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി പി.രാജു , സംസ്ഥാന കൗൺസിൽ അംഗം എം റ്റി നിക്സൺ,
ആന്റണി ജോൺ എം.എൽ.എ , സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. അനിൽ കുമാർ , ഡി സി സി ജനറൽ സെക്രട്ടറി
അബു മൊയ്തീൻ, സി പി ഐ എം ഏരിയാ സെക്രട്ടറി കെ .എ ജോയി,
സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ എം. കെ.രാമചന്ദ്രൻ ,എം.എസ്. ജോർജ് , ശാന്തമ്മ പയസ്, മണ്ഡലം
സെക്രട്ടറിയേറ്റ് അംഗങ്ങളായ റ്റി.സി ജോയി, പി.എം ശിവൻ എന്നിവർ പ്രസംഗിച്ചു.
നാരായണൻ നായരുടെ സഹോദരൻ
സി എസ് രാജു , കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. സി പി ഐ മണ്ഡലം സെക്രട്ടറി പി .റ്റി. ബെന്നി സ്വാഗതവും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ.രാജേഷ് നന്ദിയും പറഞ്ഞു.
പടം:
സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സി.എസ്.നാരായണൻ നായർ അനുസ്മരണവും സമകാലിക ഇന്ത്യയും വർഗീയതയും എന്ന വിഷയത്തിൽ നടത്തിയ സെമിനാറും സി പി ഐ
കേന്ദ്ര സെക്രട്ടറിയേറ്റംഗം
ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യുന്നു