Connect with us

Hi, what are you looking for?

NEWS

ഭൂതത്താന്‍കെട്ട് ജല വൈദ്യുത പദ്ധതി: 500 കോടിയുടെ നഷ്ടം, ബാധ്യത ജനങ്ങളുടെ തലയിൽ

കോതമംഗലം: ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി (Bhoothathankettu Small Hydro Electric Project) യില്‍ കെഎസ്ഇബിയുടെ വീഴ്ചമൂലം സംഭവിച്ചത് 500 കോടിയുടെ നഷ്ടമാണ്. ഈ തുകയും പാവപ്പെട്ട ഉപയോക്താക്കളില്‍ നിന്നും KSEB ഈടാക്കും. ഈ തുക സത്യത്തില്‍ പിടിച്ചെടുക്കേണ്ടത് വീഴ്ച വരുത്തിയവരില്‍ നിന്നാണ്. പക്ഷേ അത് അവര്‍ ചെയ്യില്ല. ഈ നഷ്ടക്കണക്ക് കൂടി പാവങ്ങളില്‍ നിന്നും പിഴിഞ്ഞെടുക്കും. അതായത് വൈദ്യുതി നിരക്ക് കൂട്ടാന്‍ ഒരു കാരണം കൂടി തെളിയുകയാണ്. ബിജു പ്രഭാകര്‍ ഐഎഎസ് കെ എസ് ഇ ബിയുടെ തലപ്പത്ത് എത്തിയതോടെയാണ് ഈ കള്ളക്കളി കണ്ടെത്തിയത്. കരാറുകാര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ചൈനീസ് കമ്പനി കയ്യൊഴിഞ്ഞ സ്ഥിതിക്ക് കെഎസ്ഇബിക്ക് പകരം എന്തെങ്കിലും ചെയ്യണമെങ്കില്‍ നിലവിലെ കരാറുകാരെ മാറ്റണം. അതിന്റെ ആദ്യപടിയായാണ് നോട്ടിസ് നല്‍കിയതെന്ന് ബിജു പ്രഭാകര്‍ പറയുന്നു.

ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ ലംഘനം നടത്തിയ കമ്പനിയെ ഒഴിവാക്കാതെയും മുന്‍കൂര്‍ തുക നല്‍കിയും വൈദ്യുതി ഉല്‍പാദനത്തിലുണ്ടായ നഷ്ടത്തിലൂടെയുമാണ് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ക്രമവിരുദ്ധമായ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. അന്വേഷിച്ചാലും ഈ തുക കെ എസ് ഇ ബിയ്ക്ക് നല്‍കേണ്ടത് ഉപഭോക്താക്കളുടെ ബാധ്യതയായി മാറും. 24 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കല്‍ ജോലികള്‍ 18 മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയോടെയാണ് 2015 മാര്‍ച്ചില്‍ തമിഴ്‌നാട്ടിലെ ശ്രീശരവണ എന്‍ജിനീയറിങ് ഭവാനി (SSEB) എന്ന കമ്പനിക്കു കരാര്‍ നല്‍കിയത്. പദ്ധതിയുടെ സിവില്‍ ജോലികളും ഈ കമ്പനിയാണ് ചെയ്തത്. മനോരമയാണ് ഈ ചതിക്കഥ ചര്‍ച്ചയാക്കുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്.

ചൈനയിലെ ഹുനാന്‍ ചൗയാങ് ജനറേറ്റിങ് എക്വിപ്‌മെന്റ്‌സ് കമ്പനിയില്‍നിന്ന് 2 ലോഡ് സാമഗ്രികള്‍ എത്തിച്ചെങ്കിലും റോട്ടര്‍, സ്റ്റേറ്റര്‍, റണ്ണര്‍ തുടങ്ങിയ പ്രധാന ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ ലോഡ് ഇവര്‍ എത്തിച്ചില്ല. എന്നാല്‍, ഇതു പരിഗണിക്കാതെ കരാര്‍ തുകയായ 81.80 കോടിയില്‍ 70.44 കോടി രൂപയും കെഎസ്ഇബി കൈമാറി. കരാര്‍ നിബന്ധനകള്‍ക്കു വിരുദ്ധമായിരുന്നു ഇതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് മനോരമയാണ്. 8 വര്‍ഷത്തിനിടയില്‍ കെഎസ്ഇബി പലതവണ ആവശ്യപ്പെട്ടപ്പോഴും കമ്പനി എല്ലാം ശരിയാക്കാമെന്നു പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ലെന്നതാണ് വസ്തുത. ഈ തുകയെല്ലാം സാധാരണ വൈദ്യുതി ഉപഭോക്താക്കളുടെ ബാധ്യതയായി മാറുമെന്നതാണ് വസ്തുത. ഈ നഷ്ടം ഉള്‍പ്പെടെ റെഗുലേറ്ററി കമ്മീഷന് നല്‍കുന്ന കണക്കുകളില്‍ കെ എസ് ഇ ബി ഉള്‍പ്പെടുത്തും. അതിന്റെ ആഘാതം സാധാരണക്കാര്‍ക്ക് കിട്ടുകയും ചെയ്യും.

സിവില്‍, ഇലക്ട്രോ മെക്കാനിക്കല്‍ ജോലികള്‍ക്കായി കൈമാറിയത് ആകെ 169 കോടി രൂപയാണ്. ഇതുവരെ പൂര്‍ത്തിയാക്കാത്ത ഇലക്ട്രോ മെക്കാനിക്കല്‍ ജോലികള്‍ക്കാണ് ഇതില്‍ 70.44 കോടി രൂപയും. 2016 ഓഗസ്റ്റ് 3 മുതല്‍ ഉല്‍പാദനം തുടങ്ങേണ്ടിയിരുന്ന പദ്ധതിയില്‍ നിന്നു പ്രതിവര്‍ഷം 35 കോടി രൂപയുടെ വൈദ്യുതി ലഭിക്കേണ്ടതായിരുന്നു. ആ ഇനത്തില്‍ 8 വര്‍ഷത്തെ നഷ്ടം 280 കോടി രൂപ. മുടക്കിയ തുകയുടെ പലിശ, പുറത്തു നിന്നു വാങ്ങേണ്ടി വന്ന വൈദ്യുതിയുടെ വില, അതിന്റെ പലിശ എന്നിവയുള്‍പ്പെടെ ആകെ 500 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തലെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ജൂലൈയില്‍ കെഎസ്ഇബി ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ ഉപകരണങ്ങളെല്ലാം മറ്റൊരു കമ്പനിക്കു വിറ്റുവെന്നായിരുന്നു മറുപടി. ഇതിനിടെ, മറ്റൊരു ചൈനീസ് കമ്പനി മുഖേന കൂടുതല്‍ തുകയ്ക്ക് ഉപകരണങ്ങള്‍ ഇറക്കാനുള്ള ശ്രമം കരാര്‍ കമ്പനി നടത്തി. ഇതോടെ, 15 ദിവസത്തിനകം ഉപകരണങ്ങള്‍ എത്തിക്കാനുള്ള നടപടിയെടുക്കണമെന്നും 90 ദിവസത്തിനുള്ളില്‍ സാധനങ്ങള്‍ എത്തിയില്ലെങ്കില്‍ കമ്പനിയുടെ ബാധ്യതയിലും ചെലവിലും റീടെന്‍ഡര്‍ നടപടികളിലേക്കും നിയമനടപടിയിലേക്കും കടക്കുമെന്നും കമ്പനിയെ വിലക്കുപട്ടികയില്‍ (ബ്ലാക്ക് ലിസ്റ്റില്‍) ഉള്‍പ്പെടുത്തുമെന്നും അറിയിച്ച് കെഎസ്ഇബി കഴിഞ്ഞ ദിവസം കത്തയച്ചിട്ടുണ്ട്.

You May Also Like

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്....

NEWS

കോതമംഗലം : പെരിയാറിന്റെ മടിത്തട്ടിലൂടെ കെട്ട് കണക്കിന് മായിക കാഴ്ചകൾ വിനോദ സഞ്ചാരികൾക്ക് കണ്ടാസ്വാദിക്കുവാൻ ഭൂതത്താൻകെട്ടിൽ ജല യാത്ര ആരംഭിച്ചു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ അടച്ചതിനെ തുടർന്ന് ജലനിരപ്പുയർന്നതോടെ...

NEWS

കോതമംഗലം :ഭൂതത്താൻകെട്ട് മിനി വൈദ്യുതി പദ്ധതി ; ചൈനയിൽ നിന്നും സാമഗ്രികൾ ഇറക്കുമതി ചെയ്യുവാൻ ത്രികക്ഷി കരാറിൽ ഒപ്പിട്ടതായി വൈദ്യുതി വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ MLA യുടനിയമസഭാ ചോദ്യത്തിന്...

EDITORS CHOICE

കോതമംഗലം : കോതമംഗലത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വൻ വികസന സാധ്യത തുറക്കുന്ന നേര്യമംഗലം ബോട്ട് ജെട്ടി യാഥാർഥ്യത്തിലേക്ക്. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് (കാരുണ്യ സ്പർശം) പദ്ധതിയുടെ ഭൂതത്താൻ കെട്ട് ഡിവിഷൻ തല ഉദ്ഘാടനം കോട്ടപ്പടിയിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഒരു...

NEWS

കോതമംഗലം : ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. റൂൾ കർവ് പ്രകാരം ജലനിരപ്പ് നിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തി. ഇതുവഴി 65.35 ക്യുമെക്സ്...

NEWS

പിണ്ടിമന : ഭൂതത്താൻകെട്ട് ബാരിയേജിന്റെ ചങ്ങല പൊട്ടി കൗണ്ടർ വെയിറ്റ് ഒരു വശത്തേക്ക് ചെരിഞ്ഞു. ഒൻപതാം നമ്പർ ഷട്ടറിന്റെ കൗണ്ടർ വെയിറ്റ് പൊട്ടി തകരാറിൽ ആയിരിക്കുന്നത്. മഴ കനത്തതോടുകൂടി ബാരിയജിന്റെ മുഴുവൻ ഷട്ടറുകളും...

error: Content is protected !!