Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് പെരിയാർവാലി ഇറിഗേഷൻ പദ്ധതി:ഭീമ ഹർജി നൽകി തദ്ദേശവാസികൾ

കോതമംഗലം: ഭൂതത്താൻകെട്ട് പെരിയാർവാലി ഇറിഗേഷൻ പദ്ധതിയിലെ സീറോ പോയിന്റ് മുതൽ ചെമ്മീൻകുത്ത് വരെയുള്ള കീരംപാറ-പിണ്ടിമന വില്ലേജിലൂടെ പോകുന്ന മെയിൻ കനാൽ ബണ്ട് റോഡ് എത്രയും പെട്ടെന്ന് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂതത്താൻകെട്ട് പെരിയാർവാലി സബ് ഡിവിഷൻ ഓഫീസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും, പെരുമ്പാവൂർ ഡിവിഷൻ ഓഫീസിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും തദ്ദേശവാസികൾ ഭീമ ഹർജി നൽകി.

കോതമംഗലം തലൂക്ക് പിണ്ടിമന പഞ്ചായത്തിൽ പെരിയാർവാലി മെയിൻ കനാൽ ബണ്ട് റോഡ് തകർന്നിട്ട് 5 വർഷം കഴിഞ്ഞു. പകുതി കുണ്ടും കുഴിയുമായി തകർന്ന കിടന്ന റോഡ് 2023 ഡിസംബറിൽ റോഡ് പണി തുടങ്ങുന്നതിന്റെ ഭാഗമായി ബാക്കി പകുതി കൂടി താറുമാറാക്കിയതിന് ശേഷം ടാറിംഗ് തുടങ്ങാത്തതിനാൽ റോഡിലൂടെ ഉള്ള യാത്ര ദുഷ്ക്കരമായിത്തീർന്നിരിക്കുകയാണ്. 10 മാസം മുമ്പ് MLA ഉത്‌ഘാടനം നിർവ്വഹിച്ച റോഡ് പണി 2 ദിവസത്തെ പണി കഴിഞ്ഞ് നിർത്തി പോയത് ഈ റോഡ് നേരിട്ട് ഉപയോഗിക്കുന്ന മുന്നോറോളം കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നു.

 

അനേകം സ്‌കൂൾ കുട്ടികൾ അടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് എത്രയും വേഗം സഞ്ചാര യോഗ്യമാക്കണമെന്ന് റോഡ് ഉപയോഗിക്കുന്ന അഞ്ഞൂറോളം പേരുടെ ഒപ്പ് ശേഖരണത്തിന് ഡിസംബർ ഒന്ന് മുതൽ ഷോജി ജോസഫ്, ബിജു പുതുക്കയിൽ, സിറിൽ മാത്യു, ബിജു പുത്തയത്ത് എന്നിവർ നേതൃത്വം നൽകി. ജെയ്‌മോൻ തൊമ്പ്ര, ജോബി നിരവത്ത്, ജോസ് കാഞ്ഞിരക്കാട്ട്, സജി തോമസ്, ഷോജി, ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ PVIP അധികാരികൾക്ക് ഭീമ ഹർജി നൽകി. പരാതി അനുഭാവപൂർണ്ണം പരിഗണിക്കാമെന്നും റോഡിന്റെ പണി ദ്രുതഗതിയിൽ പുനരാരംഭിക്കാനുള്ള ശ്രമം ചെയ്‌യുമെന്നു ഉദ്യോഗസ്ഥർ ഉറപ്പ് നൽകുകയുണ്ടായി. പരാതിയിൻമേൽ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ തദ്ധേശവാസികളായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഒപ്പുശേഖരണത്തിന് നേതൃത്വംകൊടുത്ത ഷോജി കണ്ണംപുഴ ബിജു പുത്തയത്ത് എന്നിവർ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: കെട്ടിടത്തിന് മുകളില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു. വടാട്ടുപാറ കൊച്ചുപറമ്പില്‍ ബിനോയി കുര്യന്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വടാട്ടുപാറ ഓഫീസ് ജംഗ്ഷനിലെ കെട്ടിടത്തില്‍ വച്ചായിരുന്നു അപകടം. ഉടന്‍...

CHUTTUVATTOM

നേര്യമംഗലം: കരിമണലിനു സമീപം കാറിനും ബൈക്കിനും നേരെ കാട്ടാന ആക്രമണം. നേര്യമംഗലം – പനംകുട്ടി റോഡില്‍ ഓഡിറ്റ് ഫോറില്‍ പൂപ്പാറയില്‍നിന്നു കോലഞ്ചേരിയിലേക്ക് പോവുകയായിരുന്ന മൂന്നംഗ സംഘവും,കൈക്കുഞ്ഞുങ്ങളും സഞ്ചരിച്ച കാറാണ് കാട്ടാന ആക്രമിച്ചത്. തിങ്കളാഴ്ച...

CHUTTUVATTOM

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ മാര്‍ ബേസില്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ബാബു മാത്യു കൈപ്പിള്ളില്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: ലയണ്‍സ് ക്ലബ് കോതമംഗലം ഗ്രേറ്ററിന്റെ നേതൃത്വത്തില്‍ ഐ ഫൗണ്ടേഷന്‍, ചേലാട് മാര്‍ ഗ്രിഗോറിയോസ് ദന്തല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെ നാടുകാണി സെന്റ് തോമസ് പള്ളിയില്‍ നേത്ര, ദന്ത പരിശോധന ക്യാമ്പ് നടത്തി....

CHUTTUVATTOM

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെര്‍ലിന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കേതമംഗലം: കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമയെ കണ്ടെത്തി നല്‍കി റവന്യൂ വകുപ്പ് ജീവനക്കാരി. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും കഴിഞ്ഞ ഒന്പതിന് വൈകിട്ടാണ് ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ പാദസ്വരം കോതമംഗലം താലൂക്ക്...

CHUTTUVATTOM

കോതമംഗലം: 18 ടീമുകള്‍ പങ്കെടുത്ത കോതമംഗലം ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം സീസണ്‍ സമാപിച്ചു. ചേലാട് ടിവിജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ഗ്ലോബ്സ്റ്റാര്‍ പരീക്കണ്ണിയെ സ്ലയേഴ്സ് കറുകടം പരാജയപ്പെടുത്തി. 19 ഓവറില്‍ 135...

CHUTTUVATTOM

കോതമംഗലം: സഹകാരി എം.ജി രാമകൃഷ്ണന്റെ ‘മൂല്യവര്‍ദ്ധിത ഉദ്പാദനവും സഹകരണവും’ ലേഖന സമാഹാരത്തിന്റെ പ്രകാശനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജുവിന് ആദ്യ പകര്‍പ്പ് നല്‍കി എഫ്‌ഐറ്റി ചെയര്‍മാന്‍ ആര്‍. അനില്‍കുമാര്‍ പ്രകാശന കര്‍മ്മം...

CHUTTUVATTOM

പോത്താനിക്കാട്: മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലില്‍ വെള്ളം തുറന്നു വിടുന്നതിനു മുന്നോടിയായി പോത്താനിക്കാട് പഞ്ചായത്തില്‍ എല്‍ഡിഎഫും, പഞ്ചായത്ത് മെമ്പര്‍മാരും പോത്താനിക്കാട് ഭാഗത്ത് കനാല്‍ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കോതമംഗലം നഗരത്തില്‍ സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍ പ്രചാരണം. ‘കോതമംഗലം സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടത്, വട്ടിപ്പലിശക്കാരന്‍ കോതമംഗലത്തിന് വേണ്ട, കൈപ്പത്തി വരട്ടെ’ തുടങ്ങിയ രീതിയിലാണ് സേവ് കോണ്‍ഗ്രസിന്റെ...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം ജോര്‍ജോത്സവ് 2026 സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. എല്‍ദോസ് സ്‌കറിയ കുമ്മംകോട്ടില്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴയില്‍ മുള്ളന്‍പന്നി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കൂവപ്പാറ കീഴാലിപ്പടി താഴത്തെതൊട്ടിയില്‍ ടി.എന്‍. ബിജി(50)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ കുട്ടമ്പുഴയിലെ ഇറച്ചിക്കട ജീവനക്കാരനായ ബിജി കടയിലേക്ക് പോകുന്നതിനിയില്‍ റോഡിനു...

error: Content is protected !!