കോതമംഗലം : ബെവ് ക്യു ആപ്പ് ഒഴിവാക്കി. നാളെ മുതൽ മദ്യവിൽപ്പന ശാലകളിൽ എത്തി നേരിട്ട് മദ്യം വാങ്ങാം. സാമൂഹ്യ അകലം പാലിച്ച് ആയിരിക്കും വില്പന. ബെവ്ക്യൂ ആപ് വീണ്ടും പ്രവര്‍ത്തനക്ഷമാകാന്‍ മൂന്നോ നാലോ ദിവസം വേണ്ടിവരുമെന്നതിനാലാണ് ആപ്പിനെ ഒഴിവാക്കിയത്. ബെവ്ക്യൂ ആപ്പ് കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനം നിർത്തിയിരുന്നു. സെർവർ അപ്ഡേഷന് സമയമെടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് സ്ഥാപകൻ രജിത്ത് രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിനുശേഷം ഉപയോഗിച്ച പുതിയ സംവിധാനം സംബന്ധിച്ച് ബെവ്‌കോ എംഡി യോഗേഷ് ഗുപ്തയും ബെവ്ക്യൂ ആപ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് പ്രതിനിധിയും തമ്മില്‍ ഇന്നു ചര്‍ച്ച നടത്തി.
എക്സൈസ് മന്ത്രി എംവി ഗോവിന്ദനുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് വില്‍പ്പന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് ആപ്പിന്റെ പ്രവർത്തനം സംബന്ധിച്ച് ബവ്കോയ്ക്കു പരാതിയുണ്ടായിരുന്നു. കൂടുതൽ ബുക്കിങ് ബാറുകൾക്കു പോകുന്നതായാണ് ആക്ഷേപം ഉയർന്നത്. ബവ്കോയ്ക്കു വരുമാനം കുറയുന്ന സാഹചര്യം ഒഴിവാക്കാനാണ് ആപ് ഒഴിവാക്കിയതെന്നറിയുന്നു. സംസ്ഥാനത്ത് 604 ബാറുകളും 265 ബവ്കോ ഔട്ട്ലറ്റുകളും 32 കൺസ്യൂമർഫെഡ് ഔട്ട്ലറ്റുകളുമാണ് പ്രവർത്തിക്കുന്നത്.
