Connect with us

Hi, what are you looking for?

NEWS

മികച്ച മാധ്യമ റിപ്പോർട്ടിംഗിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം കോതമംഗലം സ്വദേശി സിജോ വർഗീസ് ഏറ്റുവാങ്ങി.

പാലക്കാട്‌:  സംസ്ഥാന സർക്കാരിൻ്റെ 2020ലെ ഡോ.ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച മാധ്യമ റിപ്പോർട്ടിംഗിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ജീവൻ ടി.വി. ഇടുക്കി റിപ്പോർട്ടർ സിജോ വർഗീസ് ഏറ്റുവാങ്ങി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ MLA പുരസ്കാരങ്ങൾ സമ്മാനിച്ചു. 10,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 2020 മാർച്ച് 14 ന് ജീവൻ ടി വി യിൽ സംപ്രേക്ഷണം ചെയ്ത മുളങ്കാടിനു മുകളിലെ ആദിവാസി ജീവിതം എന്ന റിപ്പോർട്ടാണ് പുരസ്കാരത്തിന് അർഹമായത്. മാതൃഭൂമി ന്യൂസിലെ ജി.പ്രസാദ്കുമാർ, എസ്. വിനേഷ് കുമാർ ന്യൂസ് 18, ആർ.കെ.ബിജുരാജ് മാധ്യമം, രേഖാ ചന്ദ്ര സമകാലിക മലയാളം വാരിക, അമൃത.കെ എന്നിവരും പുരസ്കാരത്തിന് അർഹരായി.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...