Connect with us

Hi, what are you looking for?

EDITORS CHOICE

സൈക്കിളിൽ വിസ്മയിപ്പിക്കും സാഹസിക പ്രകടനവുമായി ഒരു പതിനേഴുകാരൻ.

കോതമംഗലം : മലയാളികൾ പലരും ആദ്യമായി സ്വന്തമാക്കിയ ഇരുചക്ര വാഹനം ഒരു പക്ഷെ സൈക്കിൾ ആയിരിക്കും. അച്ഛന്റെ സൈക്കിളിന്റെ സീറ്റിനു മുന്നിലെ കമ്പിയിൽ പിടിപ്പിച്ച കുഞ്ഞ് സീറ്റിലിരുന്ന് യാത്ര ചെയ്തതിന്റെ ഒരു മങ്ങിയ ഓർമകൾ പലർക്കും കാണാം. ഇന്ന് വിവിധ തരത്തിൽ വില കൂടിയ സൈക്കിൾ വിപണിയിൽ ലഭ്യമാണ്. സവാരി ചെയ്യാൻ മാത്രമല്ല, വ്യായാമത്തിനും, മത്സരങ്ങൾക്കും ഒക്കെ ഈ ഇരു ചക്ര വാഹനം ഉപയോഗിക്കുന്നുണ്ട്. എന്നാൽ സൈക്കിൾനെ ജീവ വായു പോലെ സ്നേഹിച്ചു കൂടെ കൊണ്ടു നടക്കുന്ന ഒരു പതിനേഴുകാരൻ “പയ്യനുണ്ട്” കേരളത്തിന്റെ കായിക തലസ്ഥാനമായ കോതമംഗലത്ത്. മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ കോമേഴ്‌സ് വിദ്യാർത്ഥിയായ ബേസിൽ പോളിന് സൈക്കിൾഎന്നാൽ സവാരിക്കുള്ള വാഹനം മാത്രമല്ല . മറിച് സാഹസിക പ്രകടനം നടത്താനും കൂടിയുള്ള വാഹനമാണ്. യുവക്കളുടെ ഇടയിൽ ഹരമായ എം ടി ബി ഫ്രീ സ്റ്റൈൽ അഭ്യാസിയാണ് ബേസിൽ.

തന്റെ കൊച്ചു സൈക്കിളിൽ കേറി നിന്നും, കൈവിട്ടും, മുൻ വശത്തെ ചക്രം പൊക്കിയും, കാലുകൾ പൊക്കിയും ഒക്കെ യുള്ള സാഹസിക അഭ്യാസ പ്രകടനങ്ങൾ ആരേയും ആവേശത്തിൽ ആറാടിക്കുക മാത്രമല്ല ഒന്ന് അമ്പരപ്പിക്കുകകൂടി ചെയ്യും. അത്രയ്ക്ക് കൈമെയ് വഴക്കത്തോടെയാണ് ഈ കുട്ടി അഭ്യാസിയുടെ അതി സാഹസിക പ്രകടനം. മൂന്നു വർഷമായി ഇങ്ങനെ സൈക്കിളിൽ സാഹസിക പ്രകടനം നടത്തുവാൻ തുടങ്ങിയിട്ടെന്ന് ബേസിൽ പറയുന്നു. പൂർണ്ണ പിന്തുണയും പ്രോത്സാഹനവുമേകി എം. എ. കോളേജിലെ ബി. കോം വിദ്യാർത്ഥിയായ ചേട്ടൻ സാം പോൾ കട്ടക്ക് കൂടെയുണ്ട്താനും.

നിരവധി സൈക്കിൾ കടകളുടെയും, മോട്ടോർ ബൈക്ക് ഷോ റൂമുകളുടെയും ഉദ്ഘാടനത്തിനു ഈ കുട്ടി അഭ്യാസിയുടെ പ്രകടങ്ങൾ ഉണ്ടാകാറുണ്ട്. സ്കൂൾ, കോളേജ് മേളകൾക്കു ബേസിലിന്റെ തകർപ്പൻ പ്രകടനം അരങ്ങേറാറുണ്ട്.കോതമംഗലം ഇലെക്ട്രിസിറ്റി ബോർഡിലെ ഓവർസിയർ സബ് സ്റ്റേഷൻ പടി കുന്നത്ത് പോൾസൺന്റെയും, ജിനിയുടെയും രണ്ടാമത്തെ മകനാണ് സൈക്കിളിൽ ആരെയും വിസ്മയിപ്പിക്കുന്ന സാഹസിക പ്രകടനങ്ങൾ നടത്തുന്നത്.

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...