കോതമംഗലം: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് സ്ക്വാഡ് മാർക്കറ്റിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. പ്ലാസ്റ്റിക് ക്യാരിബാഗ്, ഡിസ്പോസബിൾ ഗ്ലാസ്, പ്ലേറ്റ് എന്നിങ്ങനെ 300 കിലോഗ്രാം ഉൽപന്നങ്ങളാണു പിടിച്ചെടുത്തത്.
