കോട്ടപ്പടി : ഒരു നാട് മുഴുവൻ ഒരു റോഡ് കൊണ്ട് പൊറുതി മുട്ടിയിട്ട് ഒന്നര വർഷം തികയുന്നു. പൊതുമരാമത്തു മന്ത്രിയും ജനപ്രതിനിധികളുമടക്കം കൊട്ടിഘോഷിച്ചു ഉൽഘാടനം നിർവഹിച്ച 22 കോടി രൂപയുടെ എസ്റ്റിമേറ്റ് ഫണ്ട് ഉള്ള പ്ലാമൂടി കോട്ടപ്പടി ഊരംക്കുഴി റോഡ് ഇന്ന് ഇരുമലപ്പടി,പാനിപ്ര, കോട്ടപ്പടി, ഊരംകുഴി നിവാസികൾക്ക് ദുരിത കടൽ തീർത്തിരിക്കുകയാണ്. ഒരു വർഷം മുൻപ് വെട്ടിപൊളിച്ച റോഡ്, കരാറുകാരുടെയും, ഉദ്യോഗസ്ഥരുടെയും അനാസ്ഥയും അവഗണനയും മൂലം തകർന്നു തരിപ്പണമാവുകയും വേനൽ കാലത്ത് രൂക്ഷമായ പൊടിശല്യവും മഴക്കാലത്തെ വെള്ളക്കെട്ടും മൂലം പ്രദേശവാസികൾ രണ്ട് വർഷക്കാലമായി ഏറെ ദുരിതം അനുഭവിക്കുകയാണ്.
ഭരണ വർഗ ഉദ്യോഗസ്ഥ വഞ്ചനക്കെതിരെയുള്ള പ്രതിഷേധങ്ങൾ എവിടെ തുടർകഥയാവുകയാണ്. ഇന്ന് UDF ന്റെ നേതൃത്വത്തിൽ ഊരംകുഴി റോഡിലെ വെള്ള കെട്ടിൽ വാഴ നട്ട് പ്രതിഷേധിച്ചു. ഊരംകുഴി ഭാഗം ഉൾപ്പെടുന്ന 17, 18 വാർഡുകളിലെ നിരവധി UDF പ്രവർത്തകരും നേതാക്കളും സമരത്തിൽ പങ്കാളികളായി. തുടർന്നും അധികാരി വർഗ്ഗത്തിന്റെ കണ്ണ് തുറക്കും വരെ സമരം തുടരുമെന്ന് UDF നേതാക്കൾ അറിയിച്ചു.