Connect with us

Hi, what are you looking for?

NEWS

മലയാളിക്ക് ആസ്ട്രേലിയൻ സർക്കാരിന്റെ ആദരം

കോതമംഗലം:കറക്ഷണൽ സർവീസസിലെ വിശിഷ്ട സേവനത്തിന് ആസ്ട്രേലിയൻ തലസ്ഥാന നഗരിയായ കാൻബറയിൽ ‘ലോങ്ങ് സർവീസ് മെഡൽ’ നൽകി മലയാളിയെ ആദരിച്ചു.ഈ അവാർഡിനർഹനാകുന്ന ആദ്യ മലയാളിയായ ജോസി പൗലോസ് കോതമംഗലം കല്ലറ കുടുംബാംഗവും ആദ്യകാല പത്രപ്രവർത്തകനായിരുന്ന കെ.ആർ. പൗലോസിന്റെയും ജോസഫൈന്റെയും മകനുമാണ്. ഇന്ത്യയിൽ വി.വി.ഐ.പി സുരക്ഷ ബ്ലാക്ക് ക്യാറ്റ് കമാൻഡോ ആയി സേവനമനുഷ്ഠിച്ചിരുന്ന ജോസിയെ ആസ്ട്രേലിയയിലെ കാൻബറയിൽ 14 വർഷത്തെ സേവനം പൂർത്തീകരിച്ചതിനെത്തുടർന്നാണ് ആസ്ട്രേലിയൻ സർക്കാരിൽ കറക്ഷണൽ സർവീസസിന്റെ ചുമതല വഹിക്കുന്ന മന്ത്രി മൈക്ക് ജെന്റിൽമാനും കമ്മീഷണർ റേജോൺസണും ചേർന്ന് ലോങ്ങ് സർവീസ് മെഡൽ നൽകിയത്.

ആസ്ട്രേലിയൻ കറക്ഷണൽ സർവീസായ എ.സി.ടി.യിൽ പ്രവേശിക്കും മുൻപ് ഇന്ത്യയിൽ കേന്ദ്ര പോലീസ് സേനാവിഭാഗമായ സി.ആർ.പി.എഫിൽ സബ് ഇൻസ്‌പെക്ടർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച് ജോസി പൗലോസ് ഡി.വൈ.എസ്.പി റാങ്കിലെത്തിയിരുന്നു.നാഷണൽ സെക്യൂരിറ്റി ഗ്രൂപ്പിലേക്ക്(എൻ.എസ് .ജി)തെരഞ്ഞെടുക്കപ്പെട്ട ജോസി മുൻകേന്ദ്ര ആഭ്യന്തര മന്ത്രി എൽ. കെ.അദ്വാനി, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത,ഉത്തർ

പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവ്,മുൻ കേന്ദ്ര മന്ത്രി രാജേഷ് പൈലറ്റ്,ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി സിരിമാവൊ ബന്ദാരനായ്ക എന്നിവരുടെ സുരക്ഷാ കമാൻഡോ ആയി പ്രവർത്തിച്ചിട്ടുണ്ട്. ശ്രീനഗറിൽ നടന്ന കമാൻഡോ ഓപ്പറേഷനിൽ പങ്കെടുത്തിട്ടുള്ള ജോസിയെ കേന്ദ്രസർക്കാർ റാപ്പിഡ് ആക്ഷൻ ഫോഴ്സിലേക്ക്(ആർ.എ.എഫ്)തെരഞ്ഞെടുക്കുകയും യൂറോപ്പിലെ കൊസോവ യു.എൻ പീസ് കീപ്പിംഗ് ഫോഴ്സിലേക്ക് സേവനത്തിനായി നിയോഗിക്കുകയും ചെയ്തു.

ആസ്ട്രേലിയയിൽ കുടുംബ സമേതം കഴിയുന്ന ജോസി പൗലോസിന്റെ ഭാര്യ:സോജ.(ആസ്ട്രേലിയയിൽ സോഷ്യൽ വർക്കർ).മക്കൾ: ജെസ്‌ലിൻ(ആസ്ട്രേലിയൻ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസി ഇന്റർനാഷണൽ റിലേഷൻ ഓഫീസർ), എലിസബത്ത്( ആസ്ട്രേലിയൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് സീനിയർ കൺസൾട്ടന്റ് ),ജാക്ക്(വിദ്യാർത്ഥി)എന്നിവരാണ്.

You May Also Like

NEWS

തടത്തിക്കവല :എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത്...

NEWS

കോതമംഗലം: പ്രാര്‍ത്ഥനയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത പാസ്റ്റല്‍ കൗണ്‍സില്‍ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക...

NEWS

പൈങ്ങോട്ടൂർ: ബസ് ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടവൂർ പൈങ്ങോട്ടൂർ കൊമ്പനാൽ വീട്ടിൽ ജോമേഷ് (40) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ന് വെകീട്ട് പൈങ്ങോട്ടൂർ ഗാന്ധി സ്ക്വയറിന്...

NEWS

മൂവാറ്റുപുഴ: പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. ഇന്നലെ രാത്രിയിലും പ്രവര്‍ത്തകരെത്തി സജീവമായിരുന്ന...