കോതമംഗലം: ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കോതമംഗലം കുത്തുകുഴി അയ്യങ്കാവ് പ്ലാച്ചേരി പ്രദീപ് (ബാബു-53), ഓണക്കൂര്‍ പാലം ജംഗ്ഷന്‍ തച്ചപ്പിള്ളി ആഘോഷ് (36), ഓണക്കൂര്‍ പാലം ജംഗ്ഷന്‍ മരങ്ങാട്ടില്‍ ദേവസ്യ (34), പാലം ജംഗ്ഷന്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍ ജോയ് (39) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി തങ്കളത്തിലുള്ള ബാറിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ചതിന്റെ പണത്തെ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. ഇന്‍സ്‌പെക്ടര്‍ പി.റ്റി. ബിജോയ്, എസ് ഐ ആല്‍ബിന്‍ സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
