Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് ബൈപ്പാസ് കടന്ന് പോകുന്ന സ്ഥലം സര്‍വ്വേ നടത്തി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചു

കോതമംഗലം: കോതമംഗലത്ത് ദേശീയപാത ബൈപ്പാസ് കടന്ന് പോകുന്ന സ്ഥലം സര്‍വ്വേ നടത്തി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുവാന്‍ ആരംഭിച്ചു. കോതമംഗലത്ത്്് മാതിരപ്പിള്ളിയേയും അയ്യങ്കാവിനേയും ബന്ധിപ്പിച്ചാണ് ദേശീയപാതയുടെ ബൈപ്പാസ് നിര്‍മ്മിക്കുന്നത്. ദേശീയപാതാ അതോറിറ്റി അലൈന്‍മെന്റ് അംഗീകരിച്ചശേഷം അതിവേഗമാണ് നടപടികള്‍ പുരോഗമിക്കുന്നത്.സ്ഥലമേറ്റെടുക്കലിനുള്ള വിജ്ഞാപനത്തിന് ശേഷമുള്ള തുടര്‍നടപടിയാണ് ഇപ്പോള്‍ നടന്നുവരുന്നത്.റോഡ് കടന്നുപോകുന്ന സ്ഥലം സര്‍വ്വേ നടത്തി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയാണ് ആരംഭിച്ചിട്ടുള്ളത്. ബൈപ്പാസിനായി ഏതാനും വീടുകളുള്‍പ്പടെ ഏറ്റെടുക്കേണ്ടതുണ്ട്.കോതമംഗലത്തും മുവാറ്റുപുഴയിലും പുതിയ ബൈപ്പാസുകള്‍ അനുവദിച്ചിട്ടുണ്ട്.മുവാറ്റുപുഴ ബൈപ്പാസ് കാരക്കുന്നത്തേയും കടാതിയേയും തമ്മില്‍ ബന്ധിപ്പിച്ചാണ് നിര്‍മ്മിക്കുന്നത്.രണ്ട് ടൗണുകളിലേയും ഗതാഗതതിരക്കില്‍പ്പെടാതെ വാഹനയാത്ര സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.ഈ സാമ്പത്തീകവര്‍ഷംതന്നെ നിര്മ്മാണപ്രവര്‍ത്തനം ആരംഭിക്കുന്നതരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.ഏറ്റെടുക്കുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിച്ചവരുടെ ഹിയറിംഗും നടന്നുവരികയാണ്.കോതമംഗലത്ത് താലൂക്ക് ഓഫിസില്‍വച്ച് നടത്തിയ ഹിയറിംഗിന് ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനായ ഡപ്യൂട്ടി കളക്ടര്‍ നേതൃത്വം നല്‍കി.കോതമംഗലത്തെ ബൈപ്പാസിന്റെ അലൈമെന്റ് മാറ്റത്തില്‍ സമ്മിശ്ര പ്രതികരണം ഉയരുന്നുണ്ട്.അനുകൂലമായും പ്രതികൂലമായുമുള്ള വാദം ശക്തമാണ്.മുപ്പത് വര്‍ഷം മുമ്പ് അംഗീകരിച്ച ആദ്യ അലൈന്‍മെന്റ് ഒഴിവാക്കിയാണ് പുതിയ അലൈന്‍മെന്റ നിശ്ചയിച്ചിട്ടുള്ളത്.ഇപ്പോഴത്തെ അലൈമെന്റ് പ്രകാരം കോതമംഗലം ടൗണില്‍നിന്ന് ഏറെ അകന്നുമാറിയാണ് ബൈപ്പാസ് വരുന്നത്.ഇത് ടൗണിലെ ഗതാഗതകരുക്കിന് പരിഹാരമാവില്ലെന്നാണ് ഒരു വാദം.വീടുകള്‍ കൂടുതല്‍ നഷ്ടപ്പെടുമെന്നതാണ് മറ്റൊരു ആക്ഷേപം.ബൈപ്പാസിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന...

NEWS

കോതമംഗലം: കളക്ടറുടെ ഓർഡറിന് പുല്ലുവില കൊച്ചി മൂന്നാർ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാത നവീകരണ നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശവും പല സ്ഥലങ്ങളിലും വൻതോതിൽ മണ്ണുകളും...

NEWS

പിണ്ടിമന:  പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് ,എറണാകുളം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ് ,ടൂറിസം പ്രൊജക്ട് എഞ്ചിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ...

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...