കോതമംഗലം : കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട സദ്യയും മികച്ച കർഷകരെയും യുവ സംരംഭകരെയും ആദരിച്ചു.ക്ഷേത്രം ഭജന മണ്ഡപത്തിൽ പ്രസിഡന്റ് സന്തോഷ് പത്മനാഭന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ക്ഷേത്രം മേൽശാന്തി രാജൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി മനോജ്. സി.പി.
സ്വാഗതം പറഞ്ഞു.
അഡ്വ. ഡീൻ കുര്യാക്കോസ് എം പി യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ മികച്ച കർഷകരെയും യുവ സംരംഭകരെയും ആദരിച്ചു. പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു മുഖ്യ പ്രഭാഷണം നടത്തി. കമ്മറ്റി അംഗങ്ങളായ രാജീവൻ. ടി.കെ, ദിവാകരൻ.പി.ആർ, അയ്യപ്പൻ എം.എസ്,സതീഷ്. ഇ.പി, മനിഷ്.കെ.കെ,മനോജ് പി.ടി, ഷിജു കെ.എസ്, മിഥുൻ മോഹൻ,ബൈജു എ.പി.എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
തുടർന്ന് വിപുലമായ ഉത്രാട സദ്യയും ഉണ്ടായിരുന്നു.



























































