Connect with us

Hi, what are you looking for?

NEWS

അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ 41 ലൊക്കേഷനുകളില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 3 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള അക്ഷയ ലൊക്കേഷനുകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. കിടങ്ങൂര്‍ കപ്പേള ജങ്ഷന്‍, ആനപ്പാറ (തുറവൂര്‍ ഗ്രാമപഞ്ചായത്ത് ), ഉളിയന്നൂര്‍, കുഞ്ഞിണ്ണിക്കര (കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത്), അകനാട് എല്‍പി സ്‌കൂള്‍ (മുടക്കുഴ ഗ്രാമ പഞ്ചായത്ത്), ചെങ്കര (പിണ്ടിമന ഗ്രാമ പഞ്ചായത്ത് ), ഇരുമലപ്പടി ( നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്), നീണ്ടപാറ (കവളങ്ങാട് ഗ്രാമ പഞ്ചായത്ത്), കോട്ടയില്‍ കോവിലകം (ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത്), ആലപുരം അന്ത്യാലില്‍ (ഇലഞ്ഞി ഗ്രാമ പഞ്ചായത്ത്). ഇമ്പാക്കടവ് (ശ്രീമൂല നഗരം ഗ്രാമ പഞ്ചായത്ത് ) കുത്തിയതോട് നിയര്‍ വെസ്ററ് ചര്‍ച്ച്) പഞ്ചായത്ത് ജംങ്ഷന്‍ (കുന്നുകര ഗ്രാമ പഞ്ചായത്ത്), തുരുത്തിപ്പുറം തലത്തുരുത്ത് (പുത്തന്‍വേലിക്കര ഗ്രാമ പഞ്ചായത്ത്), പൂവത്തുശ്ശേരി (പാറക്കടവ് ഗ്രാമ പഞ്ചായത്ത്), പുറയാര്‍ ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത്), പണ്ടപ്പിള്ളി പബ്ളിക്ക് ലൈബ്രറി, നെല്ലൂര്‍ക്കവല ആര് ഗ്രാമ പഞ്ചായത്ത് ഈസ്റ്റ് മാറാടി (മാറാടി ഗ്രാമപഞ്ചായത്ത് ), തൃക്കളത്തൂര്‍ കാവുംപടി (പായിപ്ര ഗ്രാമ പഞ്ചായത്ത്), നാഗപ്പുഴ (കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്ത്) കടത്തുകടവ് (ആയവന ഗ്രാമ പഞ്ചായത്ത്), മണ്ണൂര്‍ (മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്ത്), പാലാപ്പടി (തിരുവാണിയുര്‍ ഗ്രാമ പഞ്ചായത്ത്) എടയപ്പുറം, സഹായപ്പടി ബസ്റ്റോപ്പ് (കീഴ്മാട് ഗ്രാമ പഞ്ചായത്ത് ). വല്ലാര്‍പാടം വായനശാല (മുളവുകാട് ഗ്രാമ പഞ്ചായത്ത്), നായത്തോട് ജംങ്ഷന്‍, റയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍, ഹെല്‍ത്ത് സെന്റര്‍ ചമ്പന്നൂര്‍. ചെത്തിക്കോട്, (അങ്കമാലി മുന്‍സിപ്പാലിറ്റി) എം എസ് ജങ്ഷന്‍ പള്ളിലാങ്കര, എച്ച്എംടി കോളനി (കളമശ്ശേരി മുന്‍സിപ്പാലിറ്റി), കമ്മ്യൂണിറ്റി ഹാള്‍ കുമ്പളത്തുമുറി (കോതമംഗലം മുന്‍സിപ്പാലിറ്റി), രണ്ടാര്‍ കോളനി (മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി), പെരുമ്പടപ്പ് പാലം, നോര്‍ത്ത്, ജനതാ റോഡ് (വൈ എം.ജെ) എറണാകുളം സെന്‍ട്രല്‍ (ഡിവിഷന്‍ 66), ചക്കരപ്പറമ്പ് തമ്മനം (കൊച്ചിന്‍ കോര്‍പ്പറേഷന്‍) എന്നീ ലൊക്കേഷനുകളിലാണ് അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്.

http://akshayaexam.kerala.gov.in/aes/registration ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രാഥമിക പരിശോധന, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രീ-ഡിഗ്രി/പ്ലസ് ടു കമ്പ്യൂട്ടര്‍ പരിജ്ഞാനം, എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 18നും 50നും ഇടയില്‍ ആയിരിക്കണം. താല്പര്യമുള്ളവര്‍ ‘ദി ഡയറക്ടര്‍ അക്ഷയ’ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറ്റാവുന്ന ദേശസല്‍കൃത ബാങ്കില്‍ നിന്നെടുത്ത 750 രൂപയുടെ ഡി ഡി സഹിതം ഓഗസ്റ്റ് 17 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. മറ്റ് ജോലിയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹരല്ല.

വിദ്യാഭ്യാസ യോഗ്യതകള്‍, മേല്‍വിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രം), പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്/കെട്ടിട നികുതി രസീത്/വാടക കരാര്‍ (അപേക്ഷിക്കുന്ന ലൊക്കേഷനില്‍ തന്നെ 300 ചതുരശ്ര അടിയില്‍ കുറയാത്തതായിരിക്കണം നിര്‍ദ്ദിഷ്ട കെട്ടിടം) എന്നിവ സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം. ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം അക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, അപ് ലോഡ് ചെയ്ത രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡി.ഡി., ഡി.ഡിയുടെ പകര്‍പ്പ് എന്നിവ സഹിതം) ഓഗസ്റ്റ് 3 മുതല്‍ 10 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ 24-ാം തീയതിക്ക് മുന്‍പായും, ഓഗസ്റ്റ് 11 മുതല്‍ 17 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ സെപ്റ്റംബര്‍ 4 മുതല്‍ 28-ാം തീയതിക്കകം രാവിലെ 11 നും ഉച്ചക്ക് 3 നും ഇടയിലായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം. അല്ലാത്ത പക്ഷം. ഓണ്‍ലൈന്‍ അപേക്ഷ നിരസിക്കും. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍/രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഈ അപേക്ഷ മുന്നറിയിപ്പ് കൂടാതെ തന്നെ നിരസിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ 0484 2422693 എന്ന നമ്പരിലും http://www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

 

You May Also Like

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

NEWS

  കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 29-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അജി വി.എം ൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.വിളയാലിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്....

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

error: Content is protected !!