Connect with us

Hi, what are you looking for?

NEWS

നങ്യാർ കൂത്തിൽ രണ്ടാം സ്ഥാനം നേടി തൃക്കാരിയൂർ സ്വദേശിനി അപർണ്ണ

കോതമംഗലം: എം ജി സർവ്വകലാശാല കലോത്സവത്തിൽ നങ്യാർ കൂത്തിൽ പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജിലെ BSc സൈബർ ഫോറെൻസിക് മൂന്നാം വർഷ വിദ്യാർത്ഥിനിയും, തൃക്കാരിയൂർ വണ്ടാനത്തിൽ വീട്ടിൽ പി ജി വിജയൻ- ഷീല ദമ്പതികളുടെ മകളുമായ അപർണ്ണ വിജയൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി 4 വർഷം നങ്യാർ കൂത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുള്ള അപർണ്ണ ഡോ: കലാമണ്ഡലം കനകകുമാറിന്റെ ശിക്ഷണത്തിലാണ് പഠനം ആരംഭിച്ചത്. ഇപ്പോൾ കലാമണ്ഡലം സോഹന്റെ ശിക്ഷണത്തിൽ പഠിച്ചു വരുന്നു.അക്ഷയ് വിജയൻ സഹോദരൻ

You May Also Like

error: Content is protected !!