കോതമംഗലം: സംസ്ഥാന റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത കോതമംഗലം വില്ലേജ് ഓഫീസര്‍ ഫൗഷി എം എസിനെ വില്ലേജിലെത്തി ആന്റണി ജോൺ എം എൽ എ ആദരിച്ചു.കുന്നത്തുനാട് താലൂക്കിലെ കൊമ്പനാട് വില്ലേജിലും, ചാലക്കുടി താലൂക്കിലെ തിരുമുക്കുളം വില്ലേജാഫീസിലും, കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം, കോട്ടപ്പടി എന്നീ വില്ലേജുകളിലും നേരത്തെ ഫൗഷി എം എസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസിലെ സഹപ്രവർത്തകരായ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
