കോതമംഗലം :എറണാകുളം ജില്ലയിലെ കവളങ്ങാട് സി ഡി എസ്സിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഐ എഫ് സി യുടെ ലൈവ് ലി ഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു പടപ്പറമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കവളങ്ങാട് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ജമീല ഷംസുദ്ധീൻ സ്വാഗതം ആശംസിച്ചു.ജില്ലാ മിഷൻ കോഡിനേറ്റർ റജീന റ്റി എം പദ്ധതി വിശദീകരണം നടത്തി.കവളങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന ടിനു വിവിധ മേഖലയിൽ മികവ് പ്രകടിപ്പിച്ചവർക്ക് പുരസ്‌കാരം നൽകി ആദരിച്ചു.IFC യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ചിപ്പ്സ്, ശർക്കര വരട്ടി എന്നിവയുടെ ലോഞ്ചിംഗ് എം എൽ എ ജില്ലാ മിഷൻ കോ ഓർഡിനേറ്റർക്ക് ഉത്പന്നങ്ങൾ കൈ മാറിക്കൊണ്ട് ഉദ്ഘാടന ചടങ്ങിന് ഒപ്പം നിർവഹിച്ചു . നൗഷാദ് ടി എച്ച് (വികാസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ,സുഹറ ബഷീർ (ക്ഷേമകാര്യാ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ, സൈജെന്റ് ചാക്കോ (മുൻ പഞ്ചായത്ത് പ്രസിഡന്റ്), തോമാച്ചൻ ചാക്കോ (വാർഡ് മെമ്പർ ),
ഇന്ദുലേഖ കെ വി (സി ഡി എസ് മെമ്പർ സെക്രട്ടറി ), അമ്പിളി മനോജ് (അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ), അനൂപ് കെ എം (ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജർ ഫാം ലൈവ് ലി ഹൂഡ് ), അഞ്ജന ഉണ്ണി (ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജർ ആനിമൽ ഹസ്ബൻഡ്രി), പത്മവതി കുഞ്ഞിരാമൻ (LSC മാനേജ്‍മെന്റ് കമ്മിറ്റി പ്രസിഡന്റ് ), തസിലീന (LSC മാനേജ്‍മെന്റ് കമ്മിറ്റി സെക്രട്ടറി) എന്നിവർ പദ്ധതിക്ക് ആശംസകൾ അറിയിച്ചു. യോഗത്തിൽ കോതമംഗലം ബ്ലോക്കിലെ വിവിധ പഞ്ചായത്തിൽ നിന്നുള്ള ചെയർപേഴ്സൺന്മാർ, ബ്ലോക്ക് കോ ഓർഡിനേറ്റർ മാർ,തിരഞ്ഞെടുത്ത ഐ എഫ് സി പ്രതിനിധികൾ, സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ,ഐ എഫ് സി അംഗങ്ങൾ, കുടുംബശ്രീ കവളങ്ങാട് സി ഡി എസ് ടീം അംഗങ്ങൾ, വിവിധ കുടുംബശ്രീ അംഗങ്ങൾ, അഗ്രി സി ആർ പി, എ. എച്ച് സി ആർ സി മാർ, ഐ എഫ് സി ആങ്കർ , ഐ.എഫ്.സി സീനിയർ,സി ആർ പിമാർ എന്നിവരും പങ്കെടുക്കുകയും , കുടുബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ ഷാലി അഭിലാഷ് നന്ദി അറിയിക്കുകയും ചെയ്തു.



























































