Connect with us

Hi, what are you looking for?

Entertainment

കോതമംഗലത്ത് “സംഗീത സൗഹൃദസംഗമം” ഫേസ്ബുക്ക് വേദിയിൽ ഒരുക്കി ആന്റണി ഏബ്രഹാം ശ്രദ്ധേയനാകുന്നു.

കോതമംഗലം : സമൂഹ മാധ്യമമായ ഫെയ്സ് ബുക്കിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി, കോതമംഗലത്തു ‘സ്മൃതി, സാംസ്കാരിക സംഘടന നടത്തി വരുന്ന പ്രവർത്തനങ്ങൾ സഹൃദയ ശ്രദ്ധ പിടിച്ചുപറ്റുന്നു. മാറിയ, പുതിയ സാഹചര്യത്തിൽ കലാ – സാംസ്കാരിക പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്ക്, ഏറെ പ്രയോജനപ്പെടുന്ന ഒന്നായി ഇത് മാറി കഴിഞ്ഞു. മുടക്കമില്ലാതെ 2020 മുതൽ തുടർന്നു വരുന്ന antonyabraham klm ഫെയ്സ് ബുക്ക് ലിങ്കിൽ, സിനിമ, സംഗീതം, നാടകം, സാഹിത്യം, ചിത്രകല, ഫോക്‌ലോർ തുടങ്ങിയ സാംസ്കാരിക സംബന്ധിയായ മുന്നൂറിൽപ്പരം പോസ്റ്റുകൾ നിലവിൽ ലഭ്യമാണ്.

1976 മുതൽ സാംസ്കാരിക പ്രവർത്തനങ്ങളിൽ കോതമംഗലത്ത് സുമംഗല ഫിലിം സൊസൈറ്റി, സ്മൃതി എന്നിവയുടെ സംഘടനാപരമായ നേതൃത്വം നൽകി വരുന്ന ആന്റണി ഏബ്രഹാം തയ്യാറാക്കുന്ന, കുറിപ്പുകൾ, പഴയ കാലചിത്രങ്ങൾ, സ്മരണികകൾ ഇവ കേവലം ഓർമ്മകളുടെ വീണ്ടെടുപ്പ് മാത്രമല്ല, കാലഘട്ടം ആവശ്യപ്പെടുന്ന സാംസ്കാരിക ദൗത്യം കൂടിയാണ് നിർവ്വഹിയ്ക്കുന്നത്‌.

You May Also Like

error: Content is protected !!