കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്ത് വീണ്ടും മരം വീണു ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ദേശീയ പാതയിൽ റാണി കല്ലിനും ആറാം മൈലിനും ഇടയിൽ മൂന്ന് കലുങ്ക് ഭാഗത്താണ് റോഡ് വക്കിൽ നിന്നിരുന്ന മരം മറിഞ്ഞ് വീണത്.ഇതോടെ ദേശീയ പാത വഴിമുന്നാറിലേക്കുള്ള സഞ്ചരികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ യാത്ര താൽക്കാലികമായി തടസപ്പെട്ടു.മറിഞ്ഞു വീണ് റോഡിന് കുറുകെ കിടന്നിരുന്ന മരം വഴിയാത്രക്കാർ തന്നെ തള്ളി ഒരു വശത്തേക്ക് മറിച്ചിട്ടു ഇതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത് ‘ കഴിഞ്ഞ ദിവസം നേര്യമംഗലത്ത് കെ എസ് ആർ റ്റി സി ബസിനും കാറിനും മുകളിലെക്ക് മരം കടപുഴകി വീണ് കാർ യാത്രക്കാരൻ മരിച്ചിരുന്നു’ ഇതേ തുടർന്ന് നേര്യമംഗലത്ത്
ദേശീയ പാതയോരത്ത് നിന്നിരുന്ന കുറെ മരങ്ങൾ വനപാലകർ വെട്ടിമാറ്റുകയും ചെയ്തിരുന്നു.
