കോതമംഗലം :കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടു പാറയും , കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന നിദ്ദിഷ്ഠ ആനക്കയം പാലം യാഥാർഥ്യമാക്കാൻ സത്വര നടപട വേണമെന്ന് എൻ്റെ നാട് പഞ്ചായത്ത് തല കുടുംബ സംഗമം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഒന്നുമുതൽ അഞ്ചുവരെ വാർഡിലെ പതിനായിരത്തോളം ജനങ്ങൾക്ക് പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫിസ്, ഹെൽത്ത് സെൻ്റർ, ആയുർവേദാശുപതി, വി. ഇ. ഒ ഓഫീസ്,മൃഗാശുപത്രി, ട്രൈബൽ ഓഫീസ്, എന്നിവിടങ്ങളിൽ പോകുന്നതിന് ഇപ്പോൾ ഭുതത്താൻകെട്ട്, കീരംപാറ വഴി ചുറ്റി കുട്ടമ്പുഴ എത്തുന്നതിന് മുപ്പത്തിയഞ്ച് കി.മീറ്റർ അധികം സഞ്ചരിക്കണം. സമയനഷ്ടം, പണനഷ്ടം വേറെ, ഇതിനെല്ലാം പരിഹാരം നിർദ്ദിഷ്ട ആനക്കയം യാഥാർത്ഥ്യമാക്കണം. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പതിനേഴരകോടി രൂപ വകയിരുത്തിയിരുന്നതാണ്. എന്നാൽ തുടർന്നു അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ പാലത്തിൻ്റെ നിർമ്മാണത്തിലും ,തുടർ നടപടികളിലും, വീഴ്ച വരുത്തുകയായിരുന്നു. ഈ വിഷയത്തിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചു.
സി.ജെ.എൽദോസ് അദ്ധ്യക്ഷനായി. എൻ്റെ നാട് ചെയർമാർ ഷിബു തെക്കുംപുറം ഉൽഘാടനം ചെയ്തു. ഹപപ്പർ കമ്മറ്റി അംഗങ്ങളായ പി.എ. പാദുഷ, ജോഷി പൊട്ടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി കുര്യാക്കോസ്, സൽമ പരീത്, ബീന ഷാജി, അന്നമ്മ ആൻ്റണി, ഓമന തോമസ്, ലിജോ ജോസ്, ജോസി ജോസഫ് , ഫ്രാൻസിസ് ആൻ്റണി, ജെയ്സ് ജോബി,എന്നിവർ പ്രസംഗിച്ചു. ആദിവാസികളുടെ അടക്കം വിവിധ വാർഡുകളിൽ നിന്നും, വിവിധ കാലാപരിപാടികളും ഉണ്ടായിരുന്നു.