Connect with us

Hi, what are you looking for?

NEWS

ഇടമലയാര്‍ ട്രൈബെല്‍ ഹോസ്റ്റലില്‍ ജില്ലാ കളക്ടറുടെ നേതൃത്വല്‍ പരിശോധന നടത്തി

കോതമംഗലം: ഇടമലയാര്‍ ട്രൈബെല്‍ ഹോസ്റ്റലില്‍ കഴിയുന്ന ആദിവാസി കുടുബങ്ങള്‍ക്ക് പുതിയ സൗകര്യം കണ്ടെത്തുവാന്‍ ജില്ലാ കളക്ടറുടെ നേതൃത്വല്‍ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ഇടമലയാര്‍ ട്രൈബെല്‍ ഹോസ്റ്റലില്‍ കഴിയുന്ന ആദിവാസി കുടുബങ്ങള്‍ പുതിയ സൗകര്യം കണ്ടെത്തുവാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ഇടമലയാറില്‍ ആദിവാസി കുട്ടികള്‍ക്കായുള്ള ഹോസ്റ്റലി തതൃശൂര്‍ ജില്ലയിലെ അറാക്കാപ്പില്‍ നിന്ന് വന്ന ഒരു വിഭാഗം ആദിവാസി വിഭാഗക്കാര്‍ താമസിച്ചു വരികയാണ്. ഇക്കാരണം കൊണ്ട് ഇടമലയാര്‍ സ്‌കൂളിലെ 1 മുതല്‍ 7 വരെ ക്ലാസ്സുകളിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമൂലം ഹോസ്റ്റല്‍ സൗകര്യം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സംഭവം പത്രവാര്‍ത്തയെ തുടര്‍ന്ന് ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണന്‍ കേരള സംസ്ഥാന നിയമസഹായ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആ വിഷയത്തെപ്പറ്റി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ച് ഹോസ്റ്റല്‍ സ്ഥാപിക്കണമെന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം ഇടമലയാറില്‍ പരിശോധനക്ക് എത്തിയത്. ഹോസ്റ്റല്‍ താമസിക്കുന്നവരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ട ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഉണ്ടാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഇടമലയാര്‍ സന്ദര്‍ശിച്ച ഉന്നതലസംഘം അറിയിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ രഞ്ജിത്ത് കൃഷ്ണന്‍ എന്‍, മൂവാറ്റുപുഴ ആഡി ഒ റ്റി, എന്‍, അനി,ഡപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദു മോള്‍, മലയാറ്റൂര്‍ ഡി എഫ് ഒ രവികുമാര്‍ മീണ, കുട്ടംമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ള കയ്യന്‍, തുണ്ടം റേഞ്ച് ഓഫീസര്‍ ,സി വി വിനോദ് കുമാര്‍ തുണ്ടം, ഇടമലയാര്‍ റേഞ്ച് ഓഫീസര്‍ വി ബി അഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

You May Also Like

CRIME

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

NEWS

അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്‌മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങിൽ ലോക കേരള സഭാ അംഗം...

NEWS

കോതമംഗലം: ആയക്കാട് മരോട്ടിച്ചോടിന് സമീപം മിനി എംസിഎഫിന്റെ പരിസരം മാലിന്യം വലിച്ചെറിഞ്ഞ് കൂമ്പാരമായിട്ടും നടപടിയെടുക്കുന്നില്ല. പിണ്ടിമന പഞ്ചായത്തിലെ ഹരിതകര്‍മസേന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിന്റെ പരിസരമാണ്...

NEWS

കോതമംഗലം: വാട്ടര്‍ അഥോറിറ്റിയുടെ പമ്പിംഗ് സുഗമമാക്കാന്‍ പെരിയാര്‍ വാലി കനാലിലൂടെ കൂടുതല്‍ വെള്ളം എത്തിക്കാന്‍ തീരുമാനം. കുറേ ദിവസങ്ങളായി വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം പമ്പിംഗ് പലപ്പോഴും മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. വേനല്‍ കടുത്തതോടെ...