Connect with us

Hi, what are you looking for?

NEWS

പോഷകാഹാര പോഷൻപാടികളുടെ പ്രദർശനവും മെഡിക്കൽ ക്യാമ്പും നടത്തി

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ വനിത ശിശു വികസന വകുപ്പ് കോതമംഗലം ഐസിഡിഎസ് അഡീഷണൽ  പ്രോജ്ക്ടിൻ്റെ ആഭിമുഖ്യത്തിൽ   പോഷകാഹാര പോഷൻപാടികളുടെ പ്രദർശനവും മെഡിക്കൽ ക്യാമ്പും നടത്തി.
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. പോഷക ആഹാര കുറവ് മൂലം വളർച്ച കുറവുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പോഷകങ്ങൾ നൽകി ആരോഗ്യമുള്ള തലമുറ യാണ് ലക്ഷ്യം. എൻ.എച്ച്.എം ഡോ.ഷിജു   മെഡിക്കൽ   ക്യാമ്പിന് നേതൃത്വം നൽകി.പോഷകാഹാര റെസിപി യുടെ പ്രകാശനവും    നിർവ്വഹിച്ചു. ഐസിഡിഎസ് – ൻ്റെ നേതൃത്വത്തിൽ എല്ലാ അങ്കണവാടികളിൽ നിന്നും തയ്യാറാക്കിയ വ്യത്യസ്ത തരം പോഷക ആഹാര സാധനങ്ങ ളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനിസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കീരംപാറ  പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ്, വൈസ് പ്രസിഡൻ്റ് ബീന റോജോ, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ടി.കെ.കുഞ്ഞുമോൻ, സി.ഡി.പി.ഒ ജിഷ ജോസഫ്, സൂപ്പർവൈസർ കെ.എച്ച് ഹസീന, സ്വപ്ന സോണി എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജിയണ്‍ സ്‌പോര്‍ട്‌സ് മീറ്റ് 2കെ 26 നടത്തി. ഡിസ്ട്രിക്റ്റ് – 7 – ന്റെ നേതൃത്വത്തില്‍, മാര്‍ ബേസില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ...

CHUTTUVATTOM

കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് കുടുംബസംഗമം സംഘടിപ്പിച്ചു.തങ്കളം റോട്ടറി ഭവനിൽ നടന്ന പരിപാടി ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. KSVVS ഏരിയ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ദരുണാന്ത്യം. കുറ്റിലഞ്ഞി സൊസൈറ്റിപ്പടി തേലക്കാട്ട് ടി.കെ. മക്കാര്‍ (72) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പൂവത്തൂരിലെ പമ്പില്‍നിന്ന് പെട്രോളടിച്ച് റോഡിലേക്ക്...

ACCIDENT

കോതമംഗലം: മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പുന്നേക്കാട് കണ്ണന്ത്ര പ്രതീഷ് ചന്ദ്രന്‍ (42) ആണ് മരിച്ചത്. ശനിയാഴ്ച അടിമാലിയില്‍ ജോലിസ്ഥലത്ത് മരം മുറിക്കുന്നതിനിടെ പ്രതീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ:...

CHUTTUVATTOM

കോതമംഗലം: എന്റെ നാട് കാര്‍ഷികോത്സവത്തിന് കോതമംഗലത്ത് തുടക്കമായി. നടി മഞ്ജു വാര്യര്‍ കാര്‍ഷികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷിയേയും കര്‍ഷകരെയും സംരക്ഷിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന...

CHUTTUVATTOM

കോതമംഗലം: തോളേലി എം.ഡി ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സിബി വർഗീസിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലി ആഘോഷം ആന്റണി ജോൺ എംഎൽഎ...

CHUTTUVATTOM

കോതമംഗലം :പിണ്ടിമന ഗവ യുപി സ്കൂളിന്റെ 124-ാമത് വാർഷികാഘോഷം ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് കെ പി അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഫാദർ...

CHUTTUVATTOM

കോതമംഗലം: പത്തുവര്‍ഷം മുമ്പ് കിടപ്പുരോഗി പരിചരണം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, കൃഷി- മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കോതമംഗലം എന്റെ നാട് കൂട്ടായ്മയുടെ പുതിയ ഓഫീസ് മന്ദിരം എന്റെ നാട്...

NEWS

കോതമംഗലം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം...

NEWS

കോതമംഗലം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധ്രുവ് കൺസൽട്ടൻ്റ്സി സർവ്വീസ് ആണ് പുതുക്കിയ DPR തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ 2023 ഡിസംബറിൽ 3 A നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച 2 ബൈപ്പാസുകൾക്കും സ്ഥലമെടുപ്പിനായും, നിർമ്മാണത്തിനായും NHAl...

NEWS

കോതമംഗലം: വര്‍ഷങ്ങളായി കനാലില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാര്‍ഡ് കുറുമറ്റം, ആനോട്ടുപാറ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം. ഇതിലൂടെയുള്ള പെരിയാര്‍വാലി ബ്രാഞ്ച് കനാല്‍ ആണ് വേനല്‍ക്കാലത്തെ പ്രധാന ജലസ്രോതസ്. എന്നാല്‍ കഴിഞ്ഞ...

NEWS

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജില്‍ വിജ്ഞാനകേരളം, കെ-ഡിസ്‌ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ വിജയകരമായി സമാപിച്ചു. ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുത്തു. 85 ലേറെ പ്രമുഖ കമ്പനികള്‍...

error: Content is protected !!