കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും, കോതമംഗലം ഐ.സി.ഡി.എസി ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓറഞ്ച് ദ് വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പോഷ് ആക്ട്, ഡോമസ്റ്റിക് വയലൻസ് എന്നിവയെക്കുറിച്ചു നടത്തിയ ബോധവത്കരണ സെമിനാർ പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മനുഷ്യ വകാശ നിയമത്തെ പ്രചരിപ്പിക്കുന്നതിനും, അവബോധം വർധിപ്പിക്കുന്നതിനും, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ത്തർക്കും വേണ്ടി സംഘടിപ്പിച്ച സെമിനാറിൽ അഡ്വ. രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോമ്പി അധ്യക്ഷത വഹിച്ച് മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാരായ ജോമി തെക്കേക്കര, സാലി ഐപ്, ജെയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസമോൾ ഇസ്മായിൽ, ലിസി ജോസഫ്, റ്റി.കെ കുഞ്ഞുമോൻ, സി.ഡി.പി.ഒ പിങ്കി കൊ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
