കോതമംഗലം: ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പുതുപ്പാടി മരിയൻ അക്കാദമിയും, എൽദോമാർ ബസേലിയോസ് കോളേജും, സ്വയം അസോസിയേഷനും സംയുക്തമായി ചേർന്ന് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണം – മനസ്സ്
2കെ24 സംഘടിപ്പിച്ചു. മാനസികാരോഗ്യവും ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും എന്നതിനെക്കുറിച്ച് കൺസൾട്ടന്റ് സൈക്കോളജിസ്റ്റും മെന്റലിസ്റ്റും ആയ എ. വിജയകുമാർ ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ എം ജോർജ് അധ്യക്ഷത വഹിച്ചു. പ്രൊഫ. ബേബി എം വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.മരിയൻ അക്കാദമി പ്രിൻസിപ്പൽ ഡോ. സോളമൻ.കെ.പീറ്റർ, സുജ തോമസ്, അലിൻ എബ്രഹാം, സ്റ്റുഡന്റ് കോർഡിനേറ്റേഴ്സ് ജീവാമോൾ വാവച്ചൻ, മിർസ സിയാദ്, ബി. സന്ദീപ് , ജന്നത്ത്മോൾ സാജിദ് എന്നിവർ നേതൃത്വം നൽകി.
