Connect with us

Hi, what are you looking for?

NEWS

പൊങ്ങന്‍ചുവട് ട്രൈബല്‍ കോളനിയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി

കോതമംഗലം: റൂറല്‍ ജില്ലാ പോലീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ പൊങ്ങന്‍ചുവട് ട്രൈബല്‍ കോളനിയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി. ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് എസ്.പി പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും, സബ് ജഡ്ജിയുമായ എന്‍.രഞ്ജിത്ത് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിസ് ക്ലാസ് എടുത്തു. തുണ്ടം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിനോദ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ശില്‍പ്പ സുധീഷ്, കുറുപ്പംപടി ഇന്‍സ്‌പെക്ടര്‍ എം.കെ.സജീവ്, സി ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ എസ്.എന്‍.ഷീല തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓരോരുത്തരുടേയും പ്രശ്‌നങ്ങള്‍ ജില്ലാ പോലീസ് മേധാവി ചോദിച്ചറിഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും, നടപടിയും നിര്‍ദ്ദേശിച്ചു. നിയമസഹായങ്ങള്‍ നല്‍കുന്നതിനും അവകാശങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും ക്യാമ്പ് ഉപകാരപ്രദമായി. എക്സൈസ്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

 

You May Also Like

NEWS

കോതമംഗലം: വൈകുന്നേരം സ്‌കൂള്‍ ബസില്‍ വന്നിറങ്ങി, വീട്ടിലേക്ക് നടന്നുപോയ ആറാം ക്ലാസുകാരിയെ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ യുവാവിന്റെ അതിക്രമം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ഊന്നുകല്ലിന് സമീപം വന മേഖലയില്‍...

NEWS

കോതമംഗലം : ട്രാക്കിൽ വെന്നിക്കൊടി പാറിച്ച ആ അതിവേഗ താരം ഇനി ഓർമകളിൽ ജീവിക്കും . 25 വയസിൽ തന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് അയാൾ യാത്രയായി.കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ആണ്...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ എം.എസ് സി സൂവോളജി വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 05/12/23ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് എം....

NEWS

കോതമംഗലം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി എല്‍ഡിഎഫ് മുനിസിപ്പല്‍ തല കാല്‍നട പ്രചരണ ജാഥയ്ക്ക് തുടക്കമായി. ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായ പ്രചരണ ജാഥയുടെ ഉദ്ഘാടനം സബ്സ്റ്റേഷന്‍പടിയില്‍ സിപിഐഎം...