കോതമംഗലം: കോതമംഗലത്ത് 14 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. പിണ്ടിമന മാലിപ്പാറ ചെറുവേലിക്കുടി ബിനുവിന്റെ മകന്‍ വിവേക്(18)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് പെണ്‍കുട്ടി ലൈംഗീകാതിക്രമത്തിന് ഇരയായതായി തെളിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍ ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായതെന്ന് പോലീസ് പറഞ്ഞു.
