Connect with us

Hi, what are you looking for?

CRIME

റൂറൽ ജില്ലയിൽ കാപ്പ കൂടുതൽ ശക്തമാക്കുന്നു: മൂന്നു മാസത്തിനിടയിൽ 22 പേർക്കെതിരെ നടപടി

ആലുവ : റൂറൽ ജില്ലയിൽ കാപ്പ കൂടുതൽ ശക്തമാക്കുന്നു. മൂന്നു മാസത്തിനിടയിൽ 22 പേർക്കെതിരെ നടപടി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നിരന്തര കുറ്റവാളികളായ എട്ട് പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. എട്ട് പേരെ നാടു കടത്തി. ആറ് പേരെ ആഴ്ചയിലൊരിക്കൽ ഡിവൈഎസ് പിമാരുടെയടുത്തോ ഇൻസ്പെക്ടർമാരുടെയടുത്തോ ഹാജരായി ഒപ്പിടണമെന്ന് ഉത്തരവിട്ടു. ഒപ്പറേഷൻ ഡാർക്ക് ഭാഗമായി നിരന്തര കുറ്റവാളികൾക്കെതിരെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. കുറ്റവാളികളുടെ സ്വഭാവവും , കുറ്റകൃത്യങ്ങളുടെ രീതിയും , സമൂഹത്തിൽ സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളും എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് ടീം പരിശോധിച്ചാണ് കാപ്പ ചുമത്തുന്നത്. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കി സമാധാന അന്തരീക്ഷം സൃഷ്ടിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിരന്തര കുറ്റവാളികളായ കാടപ്പാറ കരയിൽ കൊമാട്ടിൽ വീട്ടിൽ കുരുവി എന്ന് വിളിക്കുന്ന അരുൺ (കുരുവി 26 ), കുന്നത്തുനാട് മോറക്കാല കരയിൽ പോക്കാട്ട് വീട്ടിൽ രഞ്ജിത്ത് (26) ,വാഴക്കുളം മഞ്ഞള്ളൂർ വാഴക്കുളം കരയിൽ, ചേന്നാട്ട് വീട്ടിൽ സൻസൽ (കണ്ണൻ 21 )
ഞാറയ്ക്കൽ എളങ്കുന്നപ്പുഴ പണിക്കശ്ശേരി വീട്ടിൽ ലെനീഷ് (37) മുളന്തുരുത്തി കണയന്നൂർ തലക്കോട് കരയിൽ അശോക് ഭവനിൽ (നിലവിൽ മുളന്തുരുത്തി പോളി കോർപ്പസ്സ് നഗറിൽ വാടകയ്ക്ക് താമസം ) അശോക് കുമാർ (26 ), പുത്തൻകുരിശ് ഐക്കരനാട് സൗത്ത് വടയമ്പാടി കൊണ്ടോലിക്കുടി വീട്ടിൽ സുരേഷ് (ഡ്രാക്കുള സുരേഷ് 40 ) ,കോട്ടപ്പടി വടോട്ടുമാലിൽ വീട്ടിൽ പ്രദീപ് (34), അറക്കപ്പടി വെള്ളാരം പാറക്കുഴി കോളനിയിൽ താമസിക്കുന്ന പെരുമ്പാവൂർ ഒന്നാംമൈൽ, മൂക്കട വീട്ടിൽ സലാം അബ്ദുൾ ഖാദർ (48) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
കൂവപ്പടി , ഐമുറി കരയിൽ (കോട്ടവയൽ വടക്കേക്കര ) വിഷ്ണു ഭവൻ വീട്ടിൽ അജി വി നായർ (28), പല്ലാരിമംഗലം കൂവള്ളൂർ കരയിൽ പാറയിൽ വീട്ടിൽ അച്ചു ഗോപി (24),പുതുപ്പാടി കരയിൽ താണിക്കത്തടം കോളനി റോഡ് ഭാഗത്ത് ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) വീട്ടിൽ ദിലീപ് (41), കാലടി മാണിക്യമംഗലം നെട്ടിനംപ്പിള്ളി ഭാഗത്ത് കാരക്കോത്ത് വീട്ടിൽ ശ്യംകുമാർ (33)
മലയാറ്റൂർ സെബിയൂർ കരിങ്ങാംതുരുത്ത് വീട്ടിൽ സനൂപ് (29), രാമമംഗലം കിഴുമുറി പുളവൻമലയിൽ രതീഷ് (35), അയ്യമ്പുഴ ചുള്ളികരയിൽ കോളാട്ടുകുടി വീട്ടിൽ ടോണി ഉറുമീസ്സ് (34),
അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പ് കരയിൽ അമ്പാടൻ വീട്ടിൽ സന്ദീപ് (25)
എന്നിവരെ കാപ്പ ചുമത്തി നാടു കടത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി ഐ ജി ഡോക്ടർ എ ശ്രീനിവാസാണ് നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

കാപ്പ ഉത്തരവ് ലംഘിച്ചതിന് പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആദിൽഷ് , കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ദിലീപ്, കാലടി പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്യാംകുമാർ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ഉൾപ്പടെ നടപടി തുടരുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം നിയമസഭാ മണ്ഡല ശാസ്ത്ര ക്വിസ് സംഘടിപ്പിച്ചു. യുവജനക്ഷേമ ബോർഡും അവളിടം ക്ലബ്ബും ചേർന്ന് യുവജനങ്ങളിൽ ശാസ്ത്രബോധം, ചരിത്ര ബോധം യുക്തിചിന്ത എന്നിവ വളർത്തുന്നതിനായി സംഘടിപ്പിച്ച ക്വിസ് കോതമംഗലം ഗവ ടൗൺ...

NEWS

കോതമംഗലം: കെ.സി.ബി.സി. മദ്യവിരുദ്ധസമിതി, ഗ്രീൻ വിഷന്‍-കേരള, മദ്യവിരുദ്ധ ഏകോപന സമിതി, സജീവം ലഹരിവിരുദ്ധ ക്യാമ്പയിന്‍, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാന സർക്കാരിൻറെ വികലമായ മദ്യനയത്തിനെതിരെ കോതമംഗലം എക്സൈനസ് ഓഫീസിനു മുന്നിൽ നില്‍പ്പു സമരം...

NEWS

കോതമംഗലം: കുട്ടമ്പുഴ കുഞ്ചിപ്പാറയില്‍ അങ്കണവാടി കെട്ടിടത്തിന് നേരെ കാട്ടാനകൂട്ടത്തിന്റെ ആക്രമണം. നിരവധി സാമഗ്രികള്‍ അടിച്ചുതകര്‍ത്തു. കെട്ടിടത്തിന്റെ വാതിലും ഫര്‍ണീച്ചറും ഗ്യാസ് അടുപ്പും പാത്രങ്ങളുമടക്കം നശിപ്പിച്ചു. അങ്കണവാടി കെട്ടിടം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമീപത്തെ മറ്റൊരു...

NEWS

മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് അംഗത്തിനുള്ള ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ജവഹർ പുരസ്കാരം – 2024 ന് പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം ഇ എം ഷാജിക്ക് ലഭിച്ചു. തിരുവനന്തപുരത്ത്...