പെരുമ്പാവൂർ: ആലുവ – മൂന്നാർ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങളിൽ സ്ഥലം വിട്ടു നൽകുന്ന ഭൂ ഉടമകളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും ജില്ലാ കളക്ടറോടും എംഎൽഎ ആവശ്യപ്പെട്ടു .ആലുവ – മൂന്നാർ റോഡ് കെ ആർ എഫ് ബി മുഖാന്തിരം വീതി കൂട്ടി ബി എം & ബിസി നിലവാരത്തിൽ ശബരി പാക്കേജിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച സാഹചര്യത്തിൽ നാഷണൽ ഹൈവേ പോലെ തന്നെ അതീവ പ്രാധാന്യമുള്ള ഈ റോഡിന് സ്ഥലം വിട്ടു നൽകുന്നവർക്ക് മാർക്കറ്റ് വാല്യു അനുസരിച്ച് ഭൂമിക്കും കെട്ടിടങ്ങൾക്കും ആരാധനാലയങ്ങൾക്കും ഉയർന്ന തുക കൊടുക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാകണമെന്ന് എംഎൽഎ ആവശ്യം ഉന്നയിച്ചു.
അതുപോലെ വാല്യൂവേഷനിലെ ഡിപ്രീസിയേഷൻ കുറയ്ക്കുവാൻ പാടില്ല എന്നുള്ള ഭൂ ഉടമകളുടെ പ്രധാന ആവശ്യം ഗൗരവകരമായി പരിഗണിക്കേണ്ടതാണ്. അലൈൻമെൻറ് പുതുക്കുന്നതിനുള്ള ഏതെങ്കിലും സാഹചര്യം ഉണ്ടായാൽ ഇതുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങൾ ഉൾപ്പെടെ തന്നിരിക്കുന്ന പരാതികൾ ഗൗരവമായി പരിഹരിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു .