Connect with us

Hi, what are you looking for?

NEWS

ആലുവ-മൂന്നാർ റോഡിലേർപ്പെടുത്തിയ ഉട്ടോപ്യൻ നിയന്ത്രണങ്ങൾ വനംവകുപ്പ് ഉടനടി പിൻവലിക്കണം: അഡ്വ. റോണി മാത്യു.

കോതമംഗലം: ആലുവ മൂന്നാർ റോഡിൽ വനം വകുപ്പ് ഏർപ്പെടുത്തിയ ഉട്ടോപ്യൻ നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ അഡ്വ. റോണി മാത്യു. നിരവധി ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന ആലുവ-മൂന്നാർ റോഡിൽ ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച രണ്ട് സുപ്രധാന സ്ഥലങ്ങളാണ് ചീയപ്പാറ വെള്ളച്ചാട്ടവും വാളറ കുത്തും, ഈ പ്രദേശങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനപാതയുടെ ഭാഗമായ പത്തു കിലോമീറ്റർ പരിധിയിൽ വന്യജീവികൾ വരാൻ സാധ്യതയുണ്ട് വാഹനങ്ങൾ നിർത്തരുത് എന്ന് പറയുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുംപോലെയാണ്. തകർച്ചയിൽ നിന്നും കോവിഡാനന്തര ടൂറിസം സാധ്യതകളിലേയ്ക്ക് പിച്ചവെയ്ക്കാർ തുടങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലെ ടൂറിസം വ്യവസായത്തിൻ്റെ കഴുത്തിൽ കുരുക്കിട്ട് ഇരുട്ട് കല്ലറയ്ക്കുള്ളിൽ തള്ളുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

വനം വകുപ്പിൻ്റെ പൊതുജനങ്ങളോടും കേരളീയ സമൂഹത്തോടുമുള്ള ഇത്തരം ദ്രോഹപരമായ തീരുമാനങ്ങൾക്കെതിരെ വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വനം വകുപ്പിൻ്റെ കെടുകാര്യസ്ഥതയും അനാസ്ഥയും ചൂണ്ടിക്കാണിച്ചുകൊണ്ട് കർഷകരോടുള്ള വഞ്ചനാപരമായ സമീപനങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും കർഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കുവാനുതകുന്ന സമഗ്രമായ പ്രശ്നപരിഹാര നയങ്ങളും ക്രിയാത്മകമായ ശുപാർശകളും അനുബന്ധ തീരുമാനങ്ങളും അടിയന്തിര പ്രാധാന്യത്തോടെ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വഴുതക്കാടുള്ള ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിലേക്ക് ഫെബ്രുവരി 16 ബുധനാഴ്ച്ച രാവിലെ 11 മണിയ്ക്ക് മാർച്ചും പ്രതിഷേധവും സംഘടിപ്പിക്കുമെന്നും അഡ്വ.റോണി മാത്യു പറഞ്ഞു.

You May Also Like

CHUTTUVATTOM

നേര്യമംഗലം: പെരുമ്പാവൂർ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നേര്യമംഗലം ശാസ്താ നഗർ കൂട്ടുങ്ങൾ കെ എസ് ബിനോയ്(53) അന്തരിച്ചു. ഭാര്യ: രജിത ചേർത്തല അർത്തിപറമ്പിൽ കുടുംബാംഗം. മക്കൾ – ആരതി, അനന്യ.സംസ്കാരം ഞായർ...

NEWS

കോതമംഗലം : നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വനം വകുപ്പിൻറ്റെ തടസ്സവാദത്തെ തുടർന്നാണ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാതിരുന്നത്. കൊച്ചി മുതൽ മൂന്നാർ...

NEWS

കോതമംഗലം – ഉത്തർപ്രദേശിൽ മൈഗ്രേഷനിൽ പങ്കെടുക്കാൻ പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടന്ന മൈഗ്രേഷനിൽ പങ്കെടുക്കാനാണ് കുട്ടികൾ പോയത്. 22 കുട്ടികളാണ് ഇതിൽ...

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് ഒറ്റയാൻ ഇറങ്ങി. നാട്ടുകാരും യാത്രക്കാരുംഭീതിയിൽധനുഷ്കോടി ദേശീയിൽ നേര്യമംഗലത്ത് വീണ്ടും കാട്ടാന ഇറങ്ങിയത് നാട്ടുകാരെയും മൂന്നാറിലേക്കുള്ള സഞ്ചാരികളെയുമാണ് ഭീതിയിലാക്കിയിട്ടുള്ളത്. കാട്ടാനകൾ നേര്യമംഗലത്ത് പട്ടാപ്പകൽ ദേശീയ പാതയിലെത്തിലെത്തി...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

CRIME

കോതമംഗലം : യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം തലക്കോട് പുത്തൻകുരിശ് ഭാഗത്ത് മലയൻക്കുന്നേൽ വീട്ടിൽ രാഹുൽ ജയൻ (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

error: Content is protected !!