Connect with us

Hi, what are you looking for?

CHUTTUVATTOM

ആലുവ- മൂന്നാർ റോഡ് 23 മീറ്റർ വീതിയിലുള്ള നവീകരണം വേഗത്തിലാക്കുമെന്ന് എംഎൽഎ.

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസും മണ്ഡലത്തിലെ പ്രധാന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് KIFBI ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്നു. ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സ്ഥല വില നിർണയം നടപടികൾ പൂർത്തിയായതായി അധികൃതർ യോഗത്തിൽ അറിയിച്ചു. പുനരധിവാസ പാക്കേജുകളും കെട്ടിടങ്ങൾ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് തഹീസിൽദാർ നൽകിയ കോസ്റ്റ് സ്റ്റേറ്റ്മെന്റ് അടിസ്ഥാനത്തിൽ ഒന്നാം ഘട്ടത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും മറ്റു നിർമ്മാണത്തിനുമായി 61 കോടി 52 ലക്ഷം രൂപ ആർ ബി ഡി സി കെ അംഗീകരിച്ച് കിഫ്ബി യുടെ അംഗീകാരത്തിനായി സമർപ്പിച്ചു. ഏഴുദിവസത്തിനുള്ളിൽ ഈ തുക അനുവദിക്കുന്നതിനും പദ്ധതിയുടെ നിർമ്മാണം വേഗത്തിൽ തുടങ്ങുമെന്നും ഉദ്യോസ്ഥർ യോഗത്തിൽ അറിയിച്ചു.

മരുത് കവലയിൽ തുടങ്ങി എംസി റോഡ്, പിപി റോഡ് എന്നിവ കടന്ന് പാലക്കാട്ടു താഴത്ത് അവസാനിക്കുന്ന വിധത്തിൽ 2 ഘട്ടങ്ങളായാണ് പെരുമ്പാവൂർ ടൗൺ ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ വില്ലേജിലെ അറുപത്തിരണ്ട് വസ്തു ഉടമകളിൽ നിന്ന് 2.69 ഹെക്ടർ സ്ഥലമാണ് ആദ്യ ഘട്ടത്തിനായി ഏറ്റെടുക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ടാണ് ബൈപ്പാസ് പദ്ധതി പൂർത്തികരിക്കുന്നത്. പെരുമ്പാവൂർ, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഏകദേശം നാല് കിലോ മീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൻ്റെ പ്രവർത്തനം കിറ്റ്ക്കോയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉടൻ ആരംഭിക്കാൻ യോഗത്തിൽ ധാരണയായി. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

മണ്ഡലത്തിലെ മറ്റൊരു പ്രധാന പദ്ധതിയായ ആലുവ മൂന്നാർ റോഡ് 23 മീറ്റർ വീതിയിൽ നവീകരിക്കുന്നതിനായിട്ടുള്ള നടപടികൾ ഊർജിതപെടുത്തുന്നതിനായി KRFB എക്സിട്ടൂവ് എൻഞ്ചിനീയറെ യോഗം ചുമതലപ്പെടുത്തി. കീഴില്ലം – കുറിച്ചിലക്കോട് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനും തുടർ നടപടികൾക്കുമായി എക്സിക്യൂട്ടീവ് എൻജിനീയർ മിനി മാത്യുവിന് യോഗം നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഭൂമി വിട്ടു കൊടുക്കുന്ന ആളുകളുടെ പട്ടിക തയ്യാറാക്കുന്നതിനും, സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനും കുന്നത്തുനാട് തഹസിൽദാർക്ക് ആവശ്യമായ കത്തിടപാടുകൾ നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി . മേതല കല്ലിൽ സ്കൂളിൽ മലയിടിഞ്ഞ് മണ്ണ് വീഴാൻ സാധ്യതയുള്ളതിനാൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തുവാൻ റിടൈനിഗ് വാൾ നിർമ്മിക്കുന്നതിനാവശ്യമായി കൂടുതലായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. മൂന്ന് കോടിയാണ് പദ്ധതിയുടെ നിർമ്മാണ ചിലവ്.

ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നവീകരണത്തിന് ടെക്നിക്കൽ സാങ്ഷൻ അടുത്ത കമ്മിറ്റിയിൽ അംഗീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരീക്കാൻ കില ഉദ്യോസ്ഥർക്ക് MLA നിർദ്ദേശം നൽകി. പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിന്റെ 70 ശതമാനത്തോളം വർക്ക് പൂർത്തീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.. ബാക്കി വർക്കുകൾ കൂടി ചെയ്തു ഒന്നാംഘട്ടം ഈ വർഷം തന്നെ പൂർത്തീകരിക്കണം എന്നും MLA നിർദ്ദേശിച്ചു.

പെരുമ്പാവൂർ ഗേൾസ് ഹൈസ്ക്കൂൾ മായി ബന്ധപ്പെട്ട് നിർമ്മാണത്തിൻ്റെ അപാകതകൾ MLA യോഗത്തിൽ ഉന്നയിച്ചു. തുടർന്ന് കിഫ്ബിയുടെ ഉന്നതതല സംഘം സ്കൂൾ സന്ദർശിക്കുമെന്ന് എംഎൽഎക്ക് ഉറപ്പുനൽകി. സ്കൂൾ സന്ദർശനവേളയിൽ പ്രധാനധ്യാപകരുമായിട്ടും പി ടി എ യുമായി സ്കൂളിന്റെ ഗുണനിലവാരവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു. കിഫ്‌ബി സിഇഒ കെ. എം എബ്രഹാം, അഡീഷണൽ സി ഈ ഒ സത്യജിത്ത് രാജൻ, ജനറൽ മാനേജർ ഷൈല, പ്രോജ്കെട് മാനേജർ ദീപൂ , ആർ ബി ഡി സി കെ ജനറൽ മാനേജർ ഐസക് വർഗീസ്, RBDC K ഡെപ്യൂട്ടി കളക്ടർ രാജൻ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ മിനി മാത്യു, പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിജി കരുണാകരൻ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ചന്ദ്രശേഖരൻ, സ്ഥലമെടുപ്പ് തഹസിൽദാർ സീനത്ത്, കിഫ്ബി യിലെയും, കില , ഇൻകെൽ തുടങ്ങിയവിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...