കോതമംഗലം:ഓൾഡ് ആലുവ – മുന്നാർ (രാജപാത) PWD റോഡ് പുനർ ഗതാഗത യോഗ്യമാക്കുന്നതിനേ സംബന്ധിച്ച് സർവ്വകക്ഷി യോഗം 01/12/2024-ാം തിയതി രാവിലെ 10 മണിയ്ക്ക് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ട്രൈബൽ ഷെൽട്ടർ ഹാളിൽ വെച്ച് ചേർന്നു.
കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാന്തി വെളളക്കയ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി Mp യോഗം ഉൽഘാടനം ചെയ്തു യോഗത്തിൽ കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മാമച്ചൻ ജോസഫ് , മാങ്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. അനിൽ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് മെബർ ജെയിംസ് കോറമ്പേൽ , റോഡ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ശ്രീ .ഷാജി പയ്യാനിയ്ക്കൽ, ഡാമി പോൾ . വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ശ്രീ. ആന്റണി കളത്തി കുന്നേൽ, ശ്രീ.ബിനോയി പള്ളത്ത്, ശ്രീ. Ks ഗോപി . ഗ്രാമ പഞ്ചായത്ത് മെമ്പർ മ്മാരായ ശ്രീമതി സൽമ പരീത്, ശ്രീ. pp ജോഷി പരിസ്ഥിതി സംഘടന പ്രതിനിധികളായ ആദർശ് ട . KA ജോൺസൺ, സിജുമോൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
യോഗത്തെ തുടർന്ന് താഴെ പറയുന്ന തീരുമാനങ്ങളും എടുത്തു.
(1) മേഖലയിലെ MP – MLA മാർ – 5 ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ത്രിതല പഞ്ചായത്ത് ജനപ്രതികൾ നിവേദക സംഘം ബന്ധപ്പെട്ട PWD – വനം മന്ത്രിമാർക്ക് പെട്ടെന്ന് തന്നെ ആവശ്യമായ നിവേദനങ്ങൾ നൽകുന്നതിനും .
(2) മേഖലയിലെ എല്ലാ ഗ്രാമ പഞ്ചായത്തിലെയും മുഴുവൻ ജനങ്ങളെയും അണിനിരത്തി കൊണ്ട് ഒരേ സമയം രാജപാത റോഡിൽ കൂടി സംയുക്തമായി ഏറ്റവും അടുത്ത ദിവസങ്ങളിൽ സഞ്ചരിക്കുന്നതിനും സർവ്വകക്ഷി യോഗം തീരുമാനിച്ചു.