കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കായിക വിദ്യാർത്ഥികളുടെ വിജയകൊയ്‌ത്ത്പോലെതന്നെ ജീവനക്കാരും കായിക മേഖലയിൽ അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങ്, കേരളത്തിലെ കോളേജ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഓൾ കേരള കോളേജ് സ്റ്റാഫ് പുരുഷ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിലാണ് കോതമംഗലം എം. എ. കോളേജിലെ ബേസിൽ വര്ഗീസ്- ഡിനു മാത്യു സഖ്യം ജേതാക്കളായിയിക്കുന്നത് . ഫൈനലിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിലെ മിഥുൻ- ടോം സഖ്യത്തെ തോൽപ്പിച്ചാണ് കോതമംഗലം എം. എ. കോളേജിലെ ഈ ഉദ്യോഗസ്ഥർ വിജയം നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ബേസിൽ – ഡിനു സഖ്യം ഒരു തവണ പോലും എതിരാളികൾക്ക് മത്സരത്തിൽ ആധിപത്യം നേടാൻ അവസരം നൽകിയില്ല. അഭിമാന വിജയം കൈവരിച്ച ഇരുവരെയും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് അഭിനന്ദിച്ചു.
ചിത്രം : കേരളത്തിലെ കോളേജ് ജീവനക്കാർക്കായി സംഘടിപ്പിച്ച ആൾ കേരള പുരുഷ ഡബിൾ ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളായ എം. എ. കോളേജിലെ ബേസിൽ വര്ഗീസ് – ഡിനു മാത്യു സഖ്യം ട്രോഫിയുമായി എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്നൊപ്പം.