NEWS
സർക്കാർ ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യം കോതമംഗലം സ്വദേശിനിക്കു വേണ്ടി; മുഖ്യമന്ത്രിയ്ക്കും, ആരോഗ്യമന്ത്രിയ്ക്കും പ്രത്യേകംനന്ദി അറിയിച്ച് ആൻ്റണി ജോൺ എംഎൽഎ.

കോതമംഗലം: കോതമംഗലം സ്വദേശിക്ക് വേണ്ടി ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ്. കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശി ശങ്കരത്തിൽ ഷിബുവിന്റെ ഭാര്യ ലീന ഷിബു(49)വിനായിട്ടാണ് സർക്കാർ ഹെലികോപ്റ്റർ പറക്കുന്നത്. ലിസി ആശുപത്രിയിൽ ആണ് നിലവിൽ ലീന ഷിബു ഉള്ളത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കൊച്ചി ലിസി ആശുപത്രിയില്‍ നിന്നും ഡോക്ടർ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തിരുവനപുരത്തേക്ക് തിരിച്ചത്.
തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായി കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് പുറപ്പെട്ടത്.വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിൻ്റെ സംസ്ഥാന സര്‍ക്കാരിന് വേണ്ടിയുള്ള ആദ്യ ദൗത്യമാണ് ഹൃദയവും കൊണ്ടുള്ള എയര്‍ ആംബുലന്‍സ് സര്‍വീസ്. കോതമംഗലം സ്വദേശിനിയുടെ ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് മുൻകയ്യും എല്ലാ നിലയിലുള്ള സഹായവും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്കും പ്രത്യേകം നന്ദി അറിയിച്ചതായി ആന്റണി ജോൺ എംഎൽഎ പറഞ്ഞു.
NEWS
താലൂക്കിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം

കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.കോതമംഗലം വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് ചേർന്നു. ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കോതമംഗലം താലൂക്കിൽ ഡെങ്കി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതായും,ഡെങ്കി പടരാതിരിക്കാൻ ജനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കണമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ അഭിപ്രായപ്പെട്ടു. പൊതു ഇടങ്ങളിലും,വീടുകളിലും, പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ എല്ലാവരുടെയും കൃത്യമായ ശ്രദ്ധ ഉണ്ടാകണമെന്ന് സൂപ്രണ്ട് അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പിന്റെയു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതുജനങ്ങളുടെയും, സഹകരണത്തോടെ ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വേനൽ മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന്കൃഷി വകുപ്പ് അധികൃതർക്ക് എം എൽ എ നിർദ്ദേശം നൽകി. കമ്പനിപ്പടി ഭാഗത്ത് അടിയന്തരമായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ എസ് ഇ ബി അധികൃതർ സ്വീകരിക്കേണ്ടതാണെന്ന് യോഗം നിർദ്ദേശിച്ചു. കോതമംഗലം താലൂക്കിന് കീഴിൽ നടന്ന അദാലത്തിൽ ലഭിച്ച എല്ലാ അപേക്ഷകളിലും പരിഹാരം സ്വീകരിച്ചിട്ടുള്ളതായും ഇതിലേക്ക് എല്ലാ വകുപ്പുകളും മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ളതാണെന്നും യോഗം വിലയിരുത്തി. മഴക്കാലം മുന്നൊരുക്കം എന്ന നിലയിൽ ഒട്ടുമിക്ക റോഡുകളുടെയും നിർമ്മാണ അറ്റകുറ്റപ്പണികൾ എല്ലാം തന്നെ ചെയ്തു തീർന്നിട്ടുള്ളതായി പി ഡബ്ല്യു ഡി വിഭാഗം അധികൃതർ യോഗത്തിൽ അറിയിച്ചു.
അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്ന നടപടികൾ പോലീസ്, മോട്ടോർ വാഹന വകുപ്പും ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടു. മുൻസിപ്പാലിറ്റി,പഞ്ചായത്ത് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും മരങ്ങളും പറഞ്ഞ് വീണിരുന്ന വിവരം യോഗം ചർച്ച ചെയ്തു.റോഡ് വശങ്ങളിൽ അപകടകരമായ നിൽക്കുന്ന വൻമരങ്ങൾ ഭീഷണിയായി നിൽക്കുന്നത് അടിയന്തരമായി നീക്കം ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതായും യോഗം ചർച്ച ചെയ്തു.വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതും അതിന് ഒരു ശാശ്വത പരിഹാരം കാണേണ്ടതായും യോഗം വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി. റോഡുകളിൽ ഉള്ള ഡ്രെയിനേജുകൾ അടിയന്തരമായി വൃത്തിയാക്കി സ്ലാബില്ലാത്ത ഭാഗങ്ങൾ സ്ലാബിട്ട് അപകട ഭീഷണി ഒഴിക്കേണ്ടതായി പി ഡബ്ലിയു ഡി വിഭാഗത്തിന് നിർദ്ദേശം നൽകി.
ആലുവ – കോതമംഗലം നാലുവരി പാത നിർമ്മാണം സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഇരമല്ലൂർ വില്ലേജിലെ ന്യായവില കൂടുതലാണെന്ന് യോഗം ചർച്ച ചെയ്തു. ന്യായവില മറ്റ് വില്ലേജുകളിലെ സംബന്ധിച്ച കൂടുതലാണെന്നും ന്യായവില കുറയ്ക്കുന്നതിനുള്ള നടപടികൾ ആർ ഡി ഒ തലത്തിൽ സ്വീകരിച്ചു വരുന്ന നടപടികൾ യോഗത്തിൽ അഭിപ്രായമുയർത്തി. പിണ്ടിമന പഞ്ചായത്തിലെ അടിയോടിയിൽ നിർമാണത്തിലിരിക്കുന്ന ഓക്സിജൻ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പെരിയാർവാലിയിൽ നിന്നും അനാവശ്യ തടസങ്ങൾ ഉണ്ടായിരിക്കരുതെന്ന് യോഗം നിർദേശം നൽകി . ചർച്ച ചെയ്ത വിഷയങ്ങളിൽ എല്ലാം ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി തന്നെ നടപടികൾ സ്വീകരിക്കേണ്ടതായി എം എൽ എ യോഗ അംഗങ്ങളെ അറിയിച്ചു.
നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി, റഷീദ് സലിം,റാണിക്കുട്ടി ജോർജ്,കോതമംഗലം നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം നൗഷാദ്,കോതമംഗലം തഹസിൽദാർ റേച്ചൽ കെ വർഗീസ്, രാഷ്ട്രീയ പ്രതിനിധികൾ,വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
NEWS
കെ – ഫോൺ പദ്ധതി : കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും: ആന്റണി ജോൺ എം എൽ എ

കോതമംഗലം :കെ – ഫോൺ പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. ജൂൺ 5 ന് 3 മണിക്ക് മാതിരപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് മണ്ഡല തല ഉദ്ഘാടനം .
ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ച് കൊണ്ട് സാർവ്വത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് (കെ-ഫോൺ ) . നാട്ടിൻപുറങ്ങളിൽ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് കുറഞ്ഞ ചെലവിൽ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 100 ബി പി എൽ കു ടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ് കണക്ഷൻ ഈ മാസം തന്നെ ലഭ്യമാക്കും. നിലവിൽ കോതമംഗലത്തെ വിവിധ സ്ഥാപനങ്ങളിലും, ഓഫീസുകളിലും സ്കൂളുകളിലുമായി 150 ഓളം കേന്ദ്രങ്ങളിൽ കെ. ഫോൺ സേവനം ലഭ്യമാകുന്നുണ്ട്. തുടർച്ചയിൽ കൂടുതൽ ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായും , മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു.
NEWS
കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

കവളങ്ങാട്: സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ കനിവ് ഭവനത്തിൻ്റെ താക്കോൽ സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ കുടുംബത്തിന് കൈമാറി. വാഹനാപകടത്തിൽ മരണപെട്ട സിപിഐ എം നേര്യമംഗലം ടൗൺ ബ്രാഞ്ചംഗം കിളിയേലിൽ സന്തോഷിൻ്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്. നേര്യമംഗലത്ത് നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റിയംഗം പി എം കണ്ണൻ അധ്യക്ഷനായി. സിപിഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ആൻ്റണി ജോൺ എംഎൽഎ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ബി മുഹമ്മദ്, ഷിജോ അബ്രഹാം, അഭിലാഷ് രാജ്, എ കെ സിജു എന്നിവർ സംസാരിച്ചു.
-
ACCIDENT6 days ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
EDITORS CHOICE1 week ago
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക
-
NEWS1 week ago
ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുമാരി സ്നേഹ പോളിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
-
AGRICULTURE3 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CHUTTUVATTOM1 week ago
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS4 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS3 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി