കോതമംഗലം: കോതമംഗലം അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന അഗ്രോ ടൂറിസം പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയിട്ടുള്ള വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ് നിര്‍വഹിച്ചു. കോതമംഗലം ബ്ലോക്കിലെ 50 കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്നുള്ള വരുമാനത്തിന് പുറമെ മറ്റു വരുമാനം കണ്ടെത്തുന്നതിനു വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണിത്. കോതമംഗലം അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കന്പനി ചെയര്‍മാന്‍ സേവ്യര്‍ ജോസഫ്, ജില്ലാ പഞ്ചായത്തംഗം കെ.കെ. ദാനി, നബാര്‍ഡ് എറണാകുളം ഡിഡിഎം അജേഷ് ബാലു, നബാര്‍ഡ് ഇടുക്കി ഡിഡിഎം അരുണ്‍, കോതമംഗലം അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി സിഇഒ സുനില്‍ സിറിയക്, ഡയറക്ടര്‍മാരായ പോള്‍ വര്‍ഗീസ്, കെ.എം. കോരച്ചന്‍, ജോര്‍ജ് തോമസ് എന്നിവര്‍ പങ്കെടുത്തു.
