NEWS
ഇടുക്കി ലോക്സഭ സീറ്റിൽ വിശ്വസ്ഥനെയുറപ്പിക്കാൻ കച്ചമുറുക്കി ജോസ്.കെ.മാണി : കോതമംഗലം സ്വദേശി അഡ്വ. റോണി മാത്യുവിന് സാധ്യത

കോട്ടയം: ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസുകൾ തങ്ങളുടെ ശാക്തീക മേഖലയിൽ ശക്തമായ ഇടപെടലുകളോടെ എത്തി തുടങ്ങി. കേരളാ കോൺഗ്രസുകളിലെ ശക്തിമാനായ ജോസ് കെ മാണിയാവട്ടെ ഇടുക്കിയിലെ പട്ടയപ്രശ്നങ്ങൾ ബഫർ സോൺ എന്നീ വിഷയങ്ങളിൽ തുടങ്ങി ഏറ്റവുമൊടുവിൽ അരിക്കൊമ്പൻ വിഷയത്തിൽ ശക്തമായി ഇടപെട്ടാണ് ഇപ്പോൾ കളം പിടിച്ചിട്ടുള്ളത്.മദ്രാസ് ഹൈക്കോടതിയുടെ ഒരു വിധി ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അരിക്കൊമ്പൻ വിഷയത്തിൽ രംഗത്ത് വന്നിട്ടുള്ളതെങ്കിലും,പ്രശ്നം ഇടുക്കി ലോക്‌സഭാ സീറ്റ് തന്നെയാണ് വിഷയം.
എൽ ഡി എഫിൽ ഇപ്പോൾ കോട്ടയം ലോക്സഭാ സീറ്റ് ജോസ് കെ മാണിക്കാണ് നീക്കി വച്ചിരിക്കുന്നതെങ്കിലും, അതുകൊണ്ടൊന്നും തൃപ്തി അടയാൻ ജോസ് കെ മാണി തയ്യാറല്ല ഇടുക്കി പത്തനംതിട്ട സീറ്റുകൾക്ക് വേണ്ടി മുന്നണിയിൽ സമ്മർദ്ദം ശക്തമാക്കാനാണ് മാണി ഗ്രൂപ്പ് നീക്കം. കർഷക കുടുംബത്തിൽ ജനിച്ച് വളർന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റും ഈ അടുത്തിടെ കോട്ടയം നഗരത്തെ ഞെട്ടിപ്പിച്ചു കൊണ്ട് തിരുനക്കര മൈതാനത്ത് യുവജന സാഗരം ഒരുക്കി ഒരു പതിറ്റാണ്ടിന് ശേഷം ആയിരക്കണക്കിന് യുവജനങ്ങളെ പങ്കെടുപ്പിച്ചു യൂത്ത്ഫ്രണ്ട് (എം) നടത്തിയ സംസ്ഥാന സമ്മേളനത്തിൻ്റെ മുഖ്യ സംഘാടകനും യുവജനക്ഷേമ ബോർഡ് അംഗവും ജോസ് കെ മാണിയുടെ വിശ്വസ്തനുമായ അഡ്വ. റോണി മാത്യുവിനെ ഇടുക്കിയിൽ സ്ഥാനാർത്ഥിയാക്കി ലോക്സഭ സീറ്റ് പിടിച്ചെടുക്കുന്നതിനുള്ളഅണിയറ ഒരുക്കങ്ങൾ സജീവമാണെന്ന് ചില പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്.
കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത ശേഷം അഡ്വ: റോണി മാത്യുവിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടികളാണ് എൽ.ഡി.എഫിൽ റോണി മാത്യുവിനെ പ്രിയങ്കരനാക്കുന്നത്. കർഷകരും ജനങ്ങളും നേരിടുന്ന വന്യജീവി ആക്രമണ വിഷയത്തിൽ നടത്തിയ സമരങ്ങളും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.ജില്ലാ ക്യാമ്പുകളിലൂടെയും സംസ്ഥാന ക്യാമ്പിലൂടെയുടെയും യൂത്ത്ഫ്രണ്ട് (എം) നെ സജീവമാക്കിയ റോണി മാത്യു കാർഷിക, വ്യാവസായിക മേഖലയിൽ ഉൾപ്പടെ യുവജനങ്ങൾക്ക് ദിശാബോധം നൽകുന്ന പരിപാടികൾ സംഘടിപ്പിച്ചു വിജയിപ്പിച്ചത് റോണി മാത്യുവിൻ്റെ സംഘാടക മികവ് തെളിയിക്കുന്നതായിരുന്നു.
വർഷങ്ങൾക്ക് ശേഷം യൂത്ത്ഫ്രണ്ട്(എം) മെമ്പർഷിപ്പ് വിതരണം നടത്തി താഴെതട്ട് മുതൽ സംഘടന തിരഞ്ഞെടുപ്പ് പ്രാവർത്തികമാക്കി പാർട്ടിയുടെ മുഖശോഭ കൂട്ടിയതും ഇടുക്കി ലോക്സഭ മേഖലകളായ
ഹൈറേഞ്ചിലെ ഇടുക്കി, ഉടുമ്പുംചോല, ദേവികുളം മേഖലകളിലുള്ള പാർട്ടി സ്വാധീനവും ലോറേഞ്ച് മണ്ഡലങ്ങളായ തൊടുപുഴ,കോതമംഗലം, മൂവാറ്റുപുഴ മേഖലകളിലെ വ്യക്തിബന്ധവും റോണി മാത്യുവിന് വിജയമൊരുക്കുമെന്ന് മാണി ഗ്രൂപ്പ് കണക്ക്കൂട്ടുന്നു. കലാലയ രാഷ്ട്രീയത്തിലൂടെ വളർന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉയർന്ന കോതമംഗലം സ്വദേശിയായ റോണി മാത്യുവിന് ഇടുക്കി ലോക്സഭാ മണ്ഡലത്തിലാകാമാനമുള്ള ജനപിന്തുണയും വ്യക്തിബന്ധങ്ങളും സംഘടനാ സംവിധാനവും ഉപയോഗിച്ച് മണ്ഡലം തിരിച്ചുപിടിക്കുവാൻ എൽഡിഎഫിന് കരുത്ത് നൽകും എന്നാണ് കരുതുന്നത്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
NEWS
ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്.
തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ 10 കൾവർട്ടുകൾ ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി ആർ ഐ എഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടി 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,സി ഡി വർക്കുകൾ വേഗത്തിൽ ആരംഭിക്കുമെന്നും, തുടർച്ചയിൽ കാലവർഷതിന് ശേഷം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു
NEWS
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

കോതമംഗലം :- കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. വേലായുധൻ്റ ഭാര്യ ഷിജിയും രണ്ട് മക്കളും വീടിനുള്ളിൽ ഉറങ്ങുമ്പോഴാണ് വീടിനു നേരെ കാട്ടു കൊമ്പൻ്റെ അതിക്രമം നടന്നത്.
വീടിൻ്റെ പുറകുവശത്ത് എത്തിയ ആന വാഴ മറിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വാഴ തീറ്റ കഴിച്ച ശേഷം വീടിൻ്റെ മുൻവശത്തെത്തിയ ആന ജനാലച്ചില്ലുകൾ തകർക്കുകയും വീടിൻ്റെ ഭിത്തി കൊമ്പു കൊണ്ട് കുത്തുകയുമായിരുന്നു. ഭിത്തിയിൽ തുള വീണിട്ടുണ്ട്.തുടർന്ന് വീടിനോട് ചേർന്നുള്ള കയ്യാലയും തകർത്ത് ആന കോട്ടപ്പാറ വനമേഖലയിലേക്ക് മടങ്ങി. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ആനയെത്തുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നുവെന്നും വല്ലാതെ പേടിച്ചു പോയെന്നും വീട്ടമ്മ ഷിജി പറഞ്ഞു.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE6 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME4 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS6 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS1 week ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
CHUTTUVATTOM1 day ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
CRIME1 week ago
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ