Connect with us

Hi, what are you looking for?

CHUTTUVATTOM

സർവീസിൽ നിന്ന് വിരമിക്കുന്ന പാരാ മെഡിക്കൽ ജീവനക്കാർക്ക് വിരമിക്കൽ സമയം ദീർഘിപ്പിച്ചു നൽകണം : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്ന് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി സർവ്വിസിൽ നിന്നും വിരമിക്കുന്ന ഡോക്ടർമാർ ഒഴികെയുള്ള എല്ലാ പാരാ മെഡിക്കൽ വിഭാഗത്തിലുള്ള ജീവനക്കാരും ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെയുള്ള പബ്ളിക് ഹെൽത്ത് വിഭാഗത്തിലുള്ള ജീവനക്കാർക്കും 3 മാസത്തേക്ക് അല്ലെങ്കിൽ കോവിഡ് 19 ഭീതി നമ്മുടെ സംസ്ഥാനത്തെ പൂർണ്ണമായും വിട്ടു പോകുന്നത് വരെയെങ്കിലും വിരമിക്കൽ സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടു എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്കും കത്ത് നൽകി.

സംസ്ഥാനമൊട്ടാകെ എല്ലാ വിഭാഗത്തിലുമുള്ള ഏതാണ്ട് മൂവായിരത്തോളം ജീവനക്കാർ വരും.1995 വർഷക്കാലത്ത് സർവ്വീസിൽ കയറിയ ജീവനക്കാരിൽ 60 ശതമാനത്തോളം ആളുകൾ 56 വയസ്സ് പൂർത്തിയാക്കി മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി വിരമിക്കും. 20 ശതമാനം ജീവനക്കാർ ഡിസംബർ മാസത്തിലും വിരമിക്കും. ബാക്കി വരുന്ന 20 ശതമാനം ജീവനക്കാർ 2025 ൽ സർവ്വീസിൽ നിന്നും വിരമിക്കേണ്ടതായി വരും. കേരളത്തിൽ കോവിഡ് രോഗവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹ സേവനം നടത്തുന്ന ജീവനക്കാർ ആണ് ഇവർ. ഈ രോഗത്തിന്റെ വ്യാപനം കേരളത്തിൽ തടയുന്നതിന് വേണ്ടി നടത്തുന്ന പ്രവൃത്തിയിൽ നിന്നും പരിശീലനം ലഭിച്ച ജീവനക്കാർ വിരമിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്ന് എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി.

കോവിഡ് 19 രോഗ ലക്ഷണവുമായി വീടുകളിൽ 14 ദിവസം മുതൽ 28 ദിവസം വരെ നിരീക്ഷണത്തിൽ കഴിയുന്ന ആളുകളെ ഓരോ ദിവസവും രാവിലെയും വൈകുന്നേരവും ഫോണിൽ വിളിച്ച് അവരുടെ രോഗ വിവരങ്ങൾ ചോദിച്ചറിഞ്ഞ് ജില്ലകളിലുള്ള കൺട്രോൾ റൂമുകളിലേക്ക് അറിയിക്കുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുതൽ ഹെൽത്ത് സൂപ്പർവൈസർ വരെയുള്ളവർ വിരമിക്കൂകയാണ്. ഈ സാഹചര്യത്തിൽ ഇവരുടെ സേവനം 3 മാസത്തേക്ക് അല്ലെങ്കിൽ കോവിഡ് 19 ഭീതി നമ്മുടെ സംസ്ഥാനത്തെ പൂർണ്ണമായും വിട്ടു പോകുന്നത് വരെയെങ്കിലും നമ്മുക്ക് ആവശ്യമാണ്. ഇങ്ങനെ നീട്ടി കിട്ടുന്ന ജീവനക്കാർക്ക് ശമ്പളം നൽകുന്നത്തിന് ജില്ലകളിലെ ദേശിയ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്നും പ്രോഗ്രാം ഓഫീസർമാർ വഴി ശമ്പളം നൽകാം. ഇങ്ങനെ ധാരാളം ജീവനക്കാർ ഇപ്പോൾ ദേശിയ ആരോഗ്യ ദൗത്യം വഴി ജോലി ചെയ്യുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തനതു ഫണ്ടിൽ നിന്നും ശമ്പളം നൽകാനാകും. ഇതിന് ജില്ലാ കളക്ടർമാർക്ക് അടിയന്തിര ഉത്തരവ് ഇറക്കുവാൻ നിർദ്ദേശം നൽകണം. കേരളത്തിൽ കോവിഡ് രോഗം പടരുന്നത് തടയുന്നതിൽ വിശ്രമില്ലാതെ പരിശ്രമം നടത്തുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ കണക്കിലെടുത്ത് അടിയന്തിരമായി ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നൽകിയ കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...