പല്ലാരിമംഗലം: അടിവാട് ഗോൾഡൻ യംഗ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് അനീഷ് മീരാൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ യൂനസ് മംഗലത്ത്, ഷിഹാബ് ഇടവെട്ടി, കെ പി താജുദ്ധീൻ, ഷാനി തേക്കുംകാട്ടിൽ, കെ എം റിയാസ്, ഇ എം ഷിഹാസ്, പി എം നൗഷാദ്, കെ എം മൈതീൻ, മുഹമ്മദ് വെളിയത്ത് എന്നിവർ പ്രസംഗിച്ചു. ബാഗ്, കുട, നോട്ട് ബുക്കുകൾ ഉൾപ്പെടെ 30 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.
