Connect with us

Hi, what are you looking for?

NEWS

ആധാർ മേള 12 ന് 

കോതമംഗലം: മാർ തോമ ചെറിയ പള്ളിയും തപാൽ വകുപ്പും ചേർന്ന് ആധാർ മേള സംഘടിപ്പിക്കുന്നു.12 ന്  രാവിലെ 9.മുതൽ 5 വരെ മാർ തോമ ചെറിയ പള്ളിവക സെന്റ് തോമസ് ഹാളിൽ ആണ്  ആധാർ മേള ക്രമീകരിച്ചിരിക്കുന്നത്.ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള ഫീസ് അടയ്ക്കേണ്ടതാണ്.
ആധാറിലെ തെറ്റുകൾ തിരുത്തുന്നതിനും, ഫോൺ നമ്പർ ചേർക്കുന്നതിനും, പുതിയ ആധാർ എടുക്കുന്നതിനും അവസരം ഉണ്ട്. 5 വയസ്സിന് ശേഷവും 15 വയസ്സിന് മുൻപുമായി 2 തവണ ആധാർ നിർബന്ധമായും പുതുക്കേണ്ടതാണ്. കൂടാതെ കേന്ദ്രഗവൺമെന്റിന്റെ പുതിയ ഉത്തരവ് പ്രകാരം 10 വർഷത്തിലൊരിക്കൽ എല്ലാവരും നിർബന്ധമായും ആധാർ പുതുക്കേണ്ടതാണ് .നിലവിലെ ആധാറിലെ ഫോട്ടോ മാറ്റുന്നതിനും സൗകര്യമുണ്ട് എല്ലാവരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണംഞ്ചേരി എന്നിവർ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...