Connect with us

Hi, what are you looking for?

CRIME

നല്ല കള്ളന് ബിഗ് സല്യൂട്ട്; അടയ്ക്കാ രാജുവിനെ വാഴ്ത്തി കേരളം.

കൊച്ചി : ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ് സിസ്റ്റർ അഭയയുടെ കൊലപാതക കേസ്. ആത്മഹത്യയെന്ന് പൊലീസും ക്രൈംബ്രാ‍ഞ്ചും എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്. കൊലപാതകമെന്ന് തെളിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഷ്ടപ്പെട്ട സിബിഐ ഒടുവിൽ പ്രതികളെ പിടികൂടി. അഭയ കേസിൻ്റെ 28 വർഷം നീണ്ട നിയമ പോരാട്ടത്തിലൂടെ. പ്രലോഭനങ്ങളിൽ വീഴാതെ അഭയ കേസിൽ നിർണായക തെളിവായി മാറിയ നന്മ നിറഞ്ഞ രാജുവിന്റെ മനസ്സിന് ബിഗ് സല്യൂട്ട് നൽകി കേരള ജനത. സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ മൊഴി മാറ്റാന്‍ വന്‍ വാഗ്ദാനങ്ങളാണ് വന്നതെന്ന് കേസിലെ നിര്‍ണായക സാക്ഷിയായ അടയ്ക്ക രാജു. അഭയയെ ഒരു മകളായിത്തന്നെ കണ്ടാണ് മൊഴിയില്‍ ഉറച്ചു നിന്നത്. വിധിയില്‍ സന്തോഷമുണ്ടെന്നും രാജു പറഞ്ഞു. മഠത്തില്‍ മോഷണത്തിനായി കയറിയ രാജു പ്രതികളെ നേരിട്ട് കണ്ടെന്ന മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഇതാണ് നീതി കേരളം കാത്തിരുന്ന ആ മനുഷ്യൻ. സിസ്റ്റർ അഭയ കേസിലെ ദൈവത്തിന്റെ സ്വന്തം സാക്ഷി “അടയ്ക്ക രാജു”

നാട്ടിൽ അല്ലറ ചില്ലറ മോഷണം നടത്തിയിരുന്ന രാജു സംഭവം നടക്കുമ്പോൾ മോഷണത്തിനായി മഠത്തിൽ എത്തുകയും അഭയയുടെ കൊലപാതകം കാണുകയും പിന്നീട് കോടതിയിൽ പല സാക്ഷികളും കൂറ് മാറുകയും മൊഴി മാറ്റി പറയുകയും ഒക്കെ ചെയ്തപ്പോളും നിവർത്തി കേടു കൊണ്ട് മോഷണം തൊഴിലാക്കിയ രാജു ഒരിക്കൽ പോലും മൊഴി മാറ്റി പറഞ്ഞില്ല. സ്വയം ഒരു മോഷ്ടാവ് ആയിരുന്നിട്ടും ഒരിക്കൽ പോലും പണത്തിനോ ഒരു തരത്തിലുള്ള സ്വാധീനത്തിനോ വഴങ്ങാതെ തന്റെ കോടതി മൊഴിയിലെ ഒരു വാക്കും പോലും മാറ്റി പറയാതെ ഉറച്ചു നിന്നയാൾ.

ഒരു പക്ഷേ അടയ്ക്ക രാജുവിന്റെ മൊഴി ഇല്ലായിരുന്നെങ്കിൽ അയാളുടെ മനക്കരുത്ത് ഇല്ലായിരുന്നെങ്കിൽ അഭയക്ക് നീതി കിട്ടുമായിരുന്നില്ല. ആ സംഭവത്തിന്‌ ശേഷം മോഷണം നിർത്തിയ രാജു കൂലിപ്പണി ചെയ്താണ് പിന്നീട് ജീവിച്ചത്. ജോമോൻ പുത്തൻപുരക്കലിന് ഒപ്പം സിസ്റ്റർ അഭയക്ക് നീതി കിട്ടിയ ഇന്ന് ഉറപ്പിച്ചു പറയാം അഭയക്കു നീതി നൽകാൻ വേണ്ടി സംഭവ സ്ഥലത്തേക്ക് ദൈവം അയച്ച ദൈവത്തിന്റെ സ്വന്തം സാക്ഷിയാണ് അടയ്ക്ക രാജു എന്ന ഈ നല്ല കള്ളൻ.

You May Also Like